ഇടത് എം പിമാര്‍ക്ക് വീണ്ടും ലക്ഷദ്വീപ് സന്ദര്‍ശനം നിഷേധിച്ചു

അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ പരിഷ്‌ക്കാരങ്ങളില്‍ വലയുന്ന ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി അവിടെ സന്ദര്‍ശിക്കാനിരുന്ന ഇടത് എം പിമാരുടെ ശ്രമങ്ങള്‍ തിരിച്ചടിയായി. തുടര്‍ച്ചയായി രണ്ടാം തവണയും ഇടത് എം പിരുടെ സന്ദര്‍ശന അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം നിഷേധിച്ചു. ഇടത് എം പിമാരുടെ സന്ദര്‍ശനം ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് കലക്ടര്‍ അശ്ക്കര്‍ അലി രേഖാമൂലം അറിയിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇടത് എം പിമാര്‍ സന്ദര്‍ശന അനുമതി തേടിയത്. ഇത് അനുവദിക്കാനാകില്ല. എം പിമാരുടെ സന്ദര്‍ശനം ദ്വീപില്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നും കലക്ടര്‍ മറുപടിയില്‍ പറഞ്ഞു.

നേരത്തേയും ഇടത് എം പിമാര്‍ക്കും യു ഡി എഫ് എം പിമാര്‍ക്കും സന്ദര്‍ശന അനുമതി നിഷേധിച്ചിരുന്നു. കലക്ടറുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ നിയമപരവും രാഷ്ട്രീയവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബിനോയ് വിശ്വം എം പി മാധ്യമങ്ങളോട് പ്രതികരിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...