ഓണം വിപണിയിൽ വമ്പിച്ച ഓഫറുകളുമായി ലെനോവോ

കൊച്ചി: ഓണവിപണി കയ്യടക്കാൻ വമ്പിച്ച വിലക്കിഴിവുകൾ പ്രഖ്യാപിച്ച് ആഗോള ടെക്‌ ഭീമന്മാരായ ലെനോവോ. 11,089 രൂപയുടെ ലെനോവോ സേവനങ്ങൾക്ക് ഓണം പ്രമാണിച്ച് വെറും 2099 രൂപ നൽകിയാൽ മതി. ഉത്പന്നങ്ങൾക്ക് ഒരു വർഷത്തെ അധിക വാറന്റി, മൂന്ന് വർഷത്തെ പ്രീമിയം പരിചരണം, ഒരു ലെനോവോ ഹെഡ്സെറ്റ് എന്നിവയാണ് ഈ ഓഫറിലൂടെ ലഭ്യമാവുക. ഓഗസ്റ്റ് അവസാനം വരെയാണ് ഓഫർ. ഇക്കാലയളവിൽ വാങ്ങുന്ന ലെനോവോ കമ്പ്യൂട്ടറുകൾക്കും സ്മാർട്ട് ഉപകരങ്ങൾക്കുമാണ് ഈ ഓഫർ പ്രയോജനപെടുത്താനാവുക.

ഏറ്റവും മികച്ച ഉപഭോക്താക്കൾ ഉള്ള വിപണിയാണ് കേരളം എന്നും, മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ലെനോവോ ഏറെ സന്തോഷിക്കുന്നു എന്നും ലെനോവോ ഇന്ത്യയുടെ സൗത്ത് വെസ്റ്റ് കൺസ്യൂമർ വിഭാഗം തലവനായ വിജയ് ശർമ്മ പറഞ്ഞു. ഉപഭോക്താക്കളുടെ താൽപ്പര്യത്തിന് ഊന്നൽ നൽകിയാണ് ലെനോവോ ഇക്കാലമത്രയും പ്രവർത്തിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ടിരട്ടി വളർച്ച കമ്പനിക്ക് കൈവരിക്കാനായത് അതുകൊണ്ടാണ്. സാധാരണക്കാരന് ഉതകുന്ന വിലക്കിഴിവുകളും ഉൽപന്നങ്ങളും പരിചയപ്പെടുത്താൻ ഈ ഉത്സവ കാലം തങ്ങൾക്ക് പ്രചോദനമാണെന്നും വിജയ് ശർമ്മ വ്യക്തമാക്കി.

നടപ്പ് പാദത്തിൽ സംസ്ഥാനത്ത് നാല് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ കൂടി തുറക്കാൻ ഒരുങ്ങുകയാണ് ലെനോവോ. നിലവിൽ കേരളത്തിൽ പേഴ്സണൽ കമ്പ്യൂട്ടർ വ്യാപരത്തിൽ രണ്ടാമതുള്ള ലെനോവോ പുതിയ സ്റ്റോറികളുടെ വരവോടെ ചില്ലറ വില്പന രംഗത്ത് മുന്നോട്ട് കുതിക്കാനുള്ള പദ്ധതിയിലാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ
കേരളത്തിൽ പതിനാറ് സ്റ്റോറുകൾ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് പുതിയ സ്റ്റോറുകൾ വരിക

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...