ആളുകള്‍ക്കൊപ്പം കൂട്ടുകൂടി കൊതുകമുണർത്തി പുള്ളിപ്പുലി; വീഡിയോ വൈറൽ

ആളുകള്‍ക്കൊപ്പം കൂട്ടി കൂടി കളിക്കുന്ന ഒരു പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ വൈറലായിരിക്കുന്നത്. റോഡില്‍ കൂടി നില്‍ക്കുന്ന ആളുകള്‍ക്കരികിലേക്ക് മടിയൊന്നും കൂടാതെ വരികയും അവരോട് സൗഹാര്‍ദ്ദപരമായി ഇടപഴകുകയും ചെയ്യുന്ന വന്യജീവിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാകുന്നത്. പുള്ളിപ്പുലിയുടെ ഈ അസാധാരണ പെരുമാറ്റം കൗതുകം ഉയര്‍ത്തുന്നുണ്ടെങ്കിലും വന്യജീവി വിദഗ്ധരും വനംവകുപ്പ് അധികൃതരും അല്‍പ്പം ആശങ്കയോടെയാണ് ഇതിനെ കാണുന്നത്.

https://twitter.com/ParveenKaswan/status/1349759299346567168

ആരോ ഓമനിച്ച്‌ വളര്‍ത്തിയ മൃഗമാണിതെന്നും അതുകൊണ്ടാണ് ആളുകളുടെ സാന്നിധ്യം പരിചയം ഉള്ളതു പോലെ പെരുമാറുന്നതെന്നുമാണ് ഒരു സംശയം ഉയരുന്നത്. ഹിമാചല്‍ പ്രദേശിലെ തിര്‍ത്തന്‍ താഴ്വരയില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണിതെന്നാണ് റിപ്പോര്‍ട്ട്. വംശനാശ ഭീഷണി നേരിടുന്ന അടക്കമുള്ള മൃഗങ്ങളെ സ്വകാര്യമായി വളര്‍ത്തുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മനുഷ്യരോട് അടുത്ത് ഇടപഴകുന്ന പുളളിപ്പുലിയുടെ ദൃശ്യങ്ങള്‍ വിദഗ്ധര്‍ക്കിടയില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...