ജീവിതം 2022” – ലോക ട്രോമ ദിനത്തിന്റെ ഭാഗമായി റോഡ്ഷോ ഒരുക്കി ആസ്റ്റര്‍ മെഡ്സിറ്റി

എട്ട് ദിവസത്തെ റോഡ്ഷോ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ അമ്പതിലേറെ പൊതുസ്ഥലങ്ങളില്‍ പ്രഥമശുശ്രൂഷയെ പറ്റി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

തിരുവനന്തപുരം, 10.10.2022: അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനായി ”ജീവിതം 2022” റോഡ്‌ഷോ സംഘടിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. ഒക്ടോബര്‍ 17, ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടി. കേരളത്തിലെ എട്ട് തെക്കന്‍ ജില്ലകളില്‍ അമ്പതിലേറെ ഇടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന സ്‌കിറ്റ് റോഡ്ഷോയില്‍ അവതരിപ്പിക്കും. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും.

കെ.എസ്.ആര്‍.ടി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ഉദയകുമാര്‍ തിരുവനന്തപുരത്തെ തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ നിന്നും റോഡ് ഷോ ഫ്‌ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലൂടെ സഞ്ചരിച്ച് ഒക്ടോബര്‍ 17 ന് റോഡ്ഷോ എറണാകുളത്ത് സമാപിക്കും.

പോകുന്ന ഇടങ്ങളിലെല്ലാം പ്രഥമ ശുശ്രൂഷയുടെ വിവരങ്ങള്‍ അടങ്ങിയ കുറിപ്പുകളും ലഘുലേഖകളും വിതരണം ചെയ്യും. ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താൽ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രഥമ ശുശ്രൂഷ വിവരിക്കുന്ന ഡിജിറ്റല്‍ ലഘുലേഖയും ലഭിക്കും.

വര്‍ധിച്ചു വരുന്ന അപകടങ്ങളും അതുമൂലം ഉണ്ടാകുന്ന പരിക്കുകളും മരണങ്ങളും അംഗവൈകല്യങ്ങളും ആണ് ലോക ട്രോമ ദിനം നമ്മെ ഓര്‍മപ്പെടുത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മടിച്ചു നില്‍ക്കാതെ ജീവന്‍ രക്ഷിക്കാനായി മുന്നിട്ടിറങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.

പൊതുനിരത്തുകളില്‍ ഉണ്ടാകുന്ന അപകടങ്ങളിൽ ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടമായേക്കാം. പക്ഷെ കണ്ടുനില്‍ക്കുന്നവര്‍ക്ക് അത്തരം സാഹചര്യങ്ങളെ നേരിടാന്‍ ആവശ്യത്തിന് പരിശീലനം കിട്ടിയാല്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ് പറഞ്ഞു.

ആരോഗ്യരംഗത്തെ ഉത്തരവാദിത്വമുള്ള സ്ഥാപനമെന്ന നിലയില്‍ ആസ്റ്റര്‍ മെഡ്സിറ്റി നടത്തുന്ന ബോധവത്കരണ പരിപാടികള്‍ക്ക് കിട്ടുന്ന അനുകൂല പ്രതികരണം വലിയ പ്രചോദനമാണെന്ന് കേരള – ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ആപല്‍ഘട്ടങ്ങളില്‍ ഒരുപാട് ജീവനുകള്‍ രക്ഷിക്കാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. പരിശീലന പരിപാടികളും സെമിനാറുകളും ഉള്‍പ്പെടെ ജനങ്ങളെ ബോധവത്കരിക്കാനായി ഇത്രയേറെ പരിപാടികള്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഡപകടങ്ങളിലും പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങളിലും ഉണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തിവരുന്ന ”ബി ഫസ്റ്റ്” പദ്ധതിയുടെ ഭാഗമാണ് ”ജീവിതം 2022” റോഡ്‌ഷോ. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ സംഭവിക്കുന്ന മരണങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. വിവിധ സ്ഥാപനങ്ങളുമായി കൈകോര്‍ത്താണ് ആസ്റ്റര്‍ മെഡ്സിറ്റി ജനങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കുന്നത്. ഇതിനായി ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ വര്‍ക്ക്‌ഷോപ്പുകളും നടത്തിവരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം,...

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...