ജനപ്രതിനിധികളുടെ സത്യപ്രതിജ്​ഞ 21ന്

ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍ ഡി​സം​ബ​ര്‍ 21ന് ​സ​ത്യ​പ്ര​തി​ജ്​​ഞ/​ദൃ​ഢ​പ്ര​തി​ജ്​​ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്ക​ണ​മെ​ന്ന് സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ അ​റി​യി​ച്ചു.ഗ്രാ​മ, ബ്ലോക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ആ​ദ്യ അം​ഗ​ത്തെ പ്ര​തി​ജ്​​ഞ ചെ​യ്യി​ക്കേ​ണ്ട​ത് അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ളാ​ണ്.

മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലു​ക​ളി​ല്‍ ക​മീ​ഷ​ന്‍ നി​യോ​ഗി​ച്ച വ​ര​ണാ​ധി​കാ​രി​ക​ളാ​ണ് പ്ര​തി​ജ്ഞ ചെ​യ്യി​പ്പി​ക്കേ​ണ്ട​ത്. കോ​ര്‍​പ​റേ​ഷ​നു​ക​ളി​ല്‍ ക​ല​ക്ട​ര്‍​മാ​ര്‍​ക്കാ​ണ് ചു​മ​ത​ല. ഓ​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ അം​ഗം/ കൗ​ണ്‍​സി​ല​ര്‍ വ​ര​ണാ​ധി​കാ​രി മുൻപാ​കെ സ​ത്യ​പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണം. ഇ​ദ്ദേ​ഹ​മാ​യി​രി​ക്കും മ​റ്റ് അം​ഗ​ങ്ങ​ളെ പ്ര​തി​ജ്ഞ ചെ​യ്യി​ക്കു​ക.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, ബ്ലോക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10നും ​കോ​ര്‍​പ​റേ​ഷ​നു​ക​ളി​ല്‍ 11.30 നു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക. ച​ട​ങ്ങ് ക​ഴി​ഞ്ഞാ​ലു​ട​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും യോ​ഗം ആ​ദ്യം പ്ര​തി​ജ്ഞ ചെ​യ്ത അം​ഗ​ത്തിെന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര​ണം.

ഡി​സം​ബ​ര്‍ 21ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കു​ന്ന മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലെ​യും അ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ര്‍ 28ന് ​രാ​വി​ലെ 11 നും ​ഉ​പാ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ന്ന് ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടി​നും ന​ട​ക്കും.ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് 30ന് ​രാ​വി​ലെ 11 നും ​ഉ​പാ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ന്ന് ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടി​നും ന​ട​ക്കും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സില്‍വര്‍ ലൈനിന് ബദല്‍; സ്ഥലമേറ്റെടുക്കല്‍ വേണ്ട, കുടിയൊഴിപ്പിക്കല്‍ ഇല്ല, ചെലവും വളരെ കുറവ്: പദ്ധതിയുമായി മെട്രോമാന്‍ കേന്ദ്രത്തിലേക്ക്

മലപ്പുറം: സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പണച്ചെലവും വളരെ കുറച്ചുമതി. പൊതുജനങ്ങളിലും...

ലക്‌നോവിനെ തകർത്ത് രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാമത്

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ്...

എറണാകുളത്ത് ശക്തമായ മഴ; ന​ഗരത്തില്‍ വെള്ളക്കെട്ട്

എറണാകുളം: എറണാകുളത്ത് ശക്തമായ മഴ. കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയില്‍ നഗരത്തിലെ ജ്യൂ സ്ട്രീറ്റ്...