എൽഡിഎഫ് നൂറുമേനി കൊയ്യും, എൽജെഡിയും മാണി വിഭാഗവും വന്നത് ഗുണം ചെയ്യും ; എ.കെ ശശീന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷം നൂറുമേനി കൊയ്യുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. എൽജെഡിയും മാണി വിഭാഗവും വന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി ആണ് എൽഡിഎഫ് നേതാവ് എന്ന കാര്യത്തിൽ ജനങ്ങൾക്ക് സംശയമില്ലെന്നും പിണറായി തന്നെയാണ് എൽഡിഎഫിനെ നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിൽ ആശയ വ്യക്തതയില്ല. കൺവീനറും കെപിസിസി പ്രസിഡന്റും വ്യത്യസ്തമായി സംസാരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുഴപ്പമുള്ളതാണെങ്കിൽ കിഫ്ബി പദ്ധതികൾ വേണ്ടെന്ന് വെയ്ക്കാൻ പ്രതിപക്ഷ എംഎൽഎ മാർ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര ഗതാഗതനിയമം കേരളത്തിലെ ചെറുകിട ബസ് സർവീസുകളെ ബാധിക്കും. 100 ബസുള്ളവർക്ക് ഏത് റൂട്ടിലും ഓടാമെന്ന കേന്ദ്ര നയം രാഷ്ട്രീയപരമായും നിയപരമായും എതിർക്കും. ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ബസ് ലോബികൾക്കുവേണ്ടിയാണ് ഈ നിയമമെന്നും മന്ത്രി ആരോപിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....