തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കേണ്ട : പി സി ജോര്‍ജിന്റെ ഹര്‍ജി തള്ളി


കൊച്ചി> തദ്ദേശഭരണ തെരഞ്ഞെടുപ്പ് നീട്ടണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ് എംഎല്‍എ
സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കമ്മീഷന്റെ തീരുമാനത്തില്‍
തെറ്റില്ലന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

രാഷ്ടീയ പാര്‍ട്ടികളും ആരോഗ്യ വകുപ്പധികൃതരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാവരുമായുംചര്‍ച്ച നടത്തിയ ശേഷമാണ് കമ്മീഷന്റെ തീരുമാനമെന്നും കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടന്നും ഡിസംബര്‍ 31 ന് മുന്‍പ് വോട്ടെടുപ്പ് നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചതും കോടതി കണക്കിലെടുത്തു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ വോട്ടെടുപ്പിനുള്ളഎല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും കമ്മിഷന്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് ജോര്‍ജ് കോടതിയെസമീപിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...