കൊവിഡ് ലോകത്ത് ഒരിടത്തും ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്. ഇതിന് വ്യക്തമായി തെളിവുകളുണ്ടെന്നും അവര്‍ പറഞ്ഞു. ലോകത്ത് പലരാജ്യങ്ങളും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവ് വരുത്തിയതും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങിയതും രോഗവ്യാപനം അതിവേഗമാകാന്‍ കാരണമായി. ഇപ്പോഴും പലയിടത്തും ഓക്സിജന്‍ ക്ഷാമവും ചികിത്സ സൗകര്യങ്ങളും കുറവുണ്ടെന്നും സൗമ്യ സ്വാമിനാഥന് അഭിപ്രായപ്പെട്ടു.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഡെല്‍റ്റ വകഭേദം അതിവേഗ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. വാക്സിനേഷനിലെ കുറവും പലയിടത്തും വലിയ രീതിയിലുളള രോഗവ്യാപനത്തിന് കാരണമാകുന്നു. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അപകടകരവും അതിവേഗം പടരുന്നതുമായ വകഭേദമാണ് ഡെല്‍റ്റ. ആദ്യ ഘട്ടത്തില്‍ രോഗബാധിതനായ ഒരാളില്‍ നിന്ന് മൂന്ന് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഡെല്‍റ്റാ വകഭേദത്തില്‍ അത് എട്ടായി ഉയര്‍ന്നു എന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് അഞ്ച് ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണമടഞ്ഞവരോ 9300ഉം. ഇത് രോഗം പിന്‍വാങ്ങുന്നതിന്റെ ലക്ഷണമല്ല.’ കൊവിഡ് വ്യാപനം ശക്തമായി തുടരാന്‍ പ്രധാനമായും നാല് കാരണങ്ങളാണുളളത്. ഒന്ന് ഡെല്‍റ്റാ വകഭേദമാണ്, രണ്ടാമത് സാമൂഹികമായ ഇടപെടലുകളില്‍ വന്ന കൂടുതല്‍, മൂന്നാമത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വന്ന ഇളവുകള്‍, നാലാമത് വാക്സിനേഷനിലെ കുറവാണ് എന്നാണ് സൗമ്യ സ്വാമിനാഥന് പറയുന്നത്.