പാചകവാതക വില കുത്തനെ ഉയര്‍ത്തി

ന്യൂഡല്‍ഹി: പാചകവാതക വില കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്.

സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 1994 രൂപയായി.

19 കിലോ സിലിണ്ടറിന് വില ഡല്‍ഹിയില്‍ രണ്ടായിരം രൂപ കടന്നു. 2000 രൂപ 50 പൈസയാണ് ഡല്‍ഹിയിലെ പുതിയ വില. നേരത്തെ ഇത് 1734 രൂപയായിരുന്നു.

മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 1950 ആയും, കൊല്‍ക്കത്തയില്‍ 2073 രൂപ 50 പൈസയുമായി വര്‍ധിച്ചു. ചെന്നൈയില്‍ 2133 രൂപയാണ് പുതിയ വില.

ദീപാവലി ആഘോഷവേളയില്‍ പാചകവാതക സിലിണ്ടറിന് വില കുത്തനെ ഉയര്‍ത്തിയത് ജനങ്ങള്‍ക്ക് വന്‍തിരിച്ചടിയാണ്. അതേസമയം ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിട്ടില്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...