ഇടത്പക്ഷ വർക്കേഴ്സ് പാർട്ടി നേതാവ് ലുലാ ഡാ സിൽവ ബ്രസീൽ പ്രെസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ഏത് മൂന്നാമതാവനയാണ് ലുലാ ബ്രസീലിയൻ പ്രസിഡന്റ് ആവുന്നത്. കനത്ത സുരക്ഷയോടെയാണ് സത്യപ്രതിജ്ഞ നടത്തിയത്. ബ്രസീലിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക തിരഞ്ഞെടുപ്പാണ് കഴിഞ്ഞ വര്‍ഷം നടന്നത്. രണ്ടുഘട്ടമായി നടത്തിയ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ, ബ്രസീൽ പ്രസിഡന്റ് ഇന്റെ ഔദ്യോദിക വസതിയിലേക്ക് നടന്നു കയറിയത് ലുലാ എന്ന ചുരക്ക പേരിൽ അറിയപ്പെടുന്ന ലുലാ ഡാ സിൽവയാണ്. നിലവിലെ പ്രസിഡന്റും വലതുപക്ഷ നേതാവുമായ ജൈര്‍ ബൊല്‍സൊനാരോയെയാണ് ലുല അട്ടിമറിച്ചത്. ലുല 50.83 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍, ബൊല്‍സൊനാരോയ്ക്ക് 49.17 ശതമാനം വോട്ടുകളാണ് ലഭിച്ചത്. നാലു വര്‍ഷത്തെ വിവാദമായ ഭരണമാണ് ബൊല്‍സൊനാരോയ്ക്ക് തിരിച്ചടി ആയത്. അധികാരം നഷ്ടമായ ബോൾസനാരോ അനുകൂലികൾ രാജ്യവ്യാപക പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതോടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ കനത്ത സുരക്ഷ ഒരുക്കി. ലുലയുടെ 35 അംഗ ക്യാബിനറ്റിൽ പതിനൊന്നു പേരും വനിതകളാണ്.ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി പോരാടിയ മറീന സിൽവയാണ് പരിസ്ഥിതി മന്ത്രി. 2003–- 2010ൽ ലുല പ്രസിഡന്റായിരിക്കുമ്പോഴും മറീന സിൽവയായിരുന്നു പരിസ്ഥിതി മന്ത്രി. ബോൾസനാരോയുടെ ഭരണകാലത്ത് 15 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ വന നശീകരണമാണ് സംഭവിച്ചത്. ആരോഗ്യം, സംസ്കാരം, ആസൂത്രണം, സാമൂഹ്യനീതി, കായികം, ശാസ്ത്ര സാങ്കേതികവികസനം വകുപ്പുകളിലും വനിതാ മന്ത്രിമാരാണ്. പട്ടികനിക്ക് അന്ത്യം കുറയ്ക്കുമെന്നും ആമസോൺ കാടുകളും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന് ഉറപ്പ് നൽകിയാണ് ലുലാ അധികാരമേറ്റത്. ലുലയുടെ മുൻ ഭരണത്തിലാണ് ബ്രസീലിലെ രണ്ട കോടി ജനങ്ങളുടെ പട്ടിണി മാറ്റിയത്. ഏത് അവർത്തിക്കുന്നുമെന്ന ലുലാ ഉറപ്പ് നൽകുന്നു. ലാറ്റിനമേരിക്കയിലെ ഇടത്പക്ഷ മുന്നേറ്റത്തിന് ലുലയുടെ ഭരണം കരുത്തു പകരും എന്നും വിലയിരുത്തുന്നത്.
ബ്രസീൽ പ്രെസിഡന്റായി ലുലാ ഡാ സിൽവ സത്യപ്രതിജ്ഞ ചെയ്തു
Previous article61 മത് സ്കൂൾ കലോത്സവത്തിന് ഇന്ന് കോഴിക്കോട് തിരിതെളിയും
Next articleകേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരേ
Similar Articles
കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?
Dr. Krishna Kumar KS
Senior Consultant - Microvascular Surgery, Aster MIMS Calicut
മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...
ഭിന്നശേഷിക്കാർക്കായി ആക്സിയ ടെക്നോളജീസിന്റെ പ്ലേസ്മെന്റ് ഡ്രൈവ് കേരള സാങ്കേതിക സർവകലാശാലയുമായി സഹകരിച്ചാണ് പ്ലേസ്മെന്റ് ഡ്രൈവ്
തിരുവനന്തപുരം, 25.01.2023: സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷിവിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് ഡ്രൈവ് ഒരുക്കി ടെക്നോപാർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആക്സിയ ടെക്നോളജീസ്. കേരള സാങ്കേതിക സർവകലാശാലയുമായി ചേർന്നാണ് പ്ലേസ്മെന്റ് ഡ്രൈവ്. മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ...
Comments
Most Popular
കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?
Dr. Krishna Kumar KS
Senior Consultant - Microvascular Surgery, Aster MIMS Calicut
മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...
രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...
‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച് ഇലോണ്‍ മസ്ക്
ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച് രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്.
യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...