ലുലു മാൾ റമദാന്‍ ബിഗ് ഓഫർ: ഭാഗ്യ സമ്മാന ജേതാവിന് പൊമ്മ പെർഫ്യൂംസ് ഉപഹാരം നൽകി

തിരുവനന്തപുരം: ലുലു ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി കഴിഞ്ഞ റമദാന്‍ സീസണിൽ പൊമ്മ പെർഫ്യൂംസ് നടത്തിയ ബിഗ് റമദാന്‍ ഓഫറിൽ തിരുവനന്തപുരം സ്വദേശിനി അനൂജയ്ക്ക് ഭാഗ്യസമ്മാനം. ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് പൊമ്മ – ഇമോജി പെർഫ്യൂമുകൾ വാങ്ങിയ ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഭാഗ്യസമ്മാന ജേതാവിനെ തെരഞ്ഞെടുത്തത്. അനൂജയ്ക്ക് ഭാഗ്യ സമ്മാനമായ സാംസംഗ്‌ ഗ്യാലക്‌സി ഫോൺ സമ്മാനിച്ചു.

ലുലു മാളിൽ നടന്ന ചടങ്ങിൽ ലുലു തിരുവനന്തപുരം ബയിങ് മാനേജർ സി.എ. റഫീഖ് വിജയിക്ക് സമ്മാനം കൈമാറി. ലുലു ഹെൽത്ത് ആൻഡ് ബ്യൂട്ടി ബയർ ഇസ്മായിൽ അൽ ജാമിർ, കോസ്മോകാർട്ട് ഇന്ത്യ ഡയറക്ടർ സൂരജ് കമൽ, സെയിൽസ് മാനേജർ മിഥുൻ എം വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

ഉപഭോക്താക്കൾക്ക് അവരുടെ അഭിരുചിയനുസരിച്ച് നൂതന ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനും ഗുണമേന്മയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള പെർഫ്യൂമുകൾ നൽകുവാനുമാണ് കോസ്‌മോകാർട്ടിന്റെ ശ്രമമെന്ന് ഡയറക്ടർ സൂരജ് കമൽ പറഞ്ഞു. ലുലു കൊച്ചി, തിരുവനന്തപുരം, പുതുതായി ആരംഭിക്കുന്ന ലുലു ലക്‌നൗ ,എന്നിവിടങ്ങളിലും കേരളത്തിലെയും യു എ ഇ യിലെയും പ്രധാന സ്റ്റോറുകളിലും പൊമ്മ – ഇമോജി പെർഫ്യൂമുകൾ നിലവിൽ ലഭ്യമാണ്. ഇൻഡോ- മിഡിൽ ഈസ്റ്റ് ബിസിനസ് സംരംഭമായ കോസ്മോകാർട്ടിന്റെ ഏറ്റവും പുതിയ പൊമ്മ പെർഫ്യൂം സ്റ്റോർ കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചിരുന്നു. 2023 ഓടെ പൊമ്മ പെർഫ്യൂമിന്റെ ഉത്‌പാദനം പൂർണമായും ഫ്രാൻസിൽ നിന്നായിരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
Photo Caption :ലുലുമാൾ റംസാൻ പ്രമോഷൻ വിജയിക്കുള്ള പൊമ്മ പെർഫ്യൂംസിന്റെ ഭാഗ്യസമ്മാനം വിജയി അനൂജയ്ക്ക് ലുലു തിരുവനന്തപുരം ബയർ സി.എ. റഫീഖ് കൈമാറുന്നു. ഇസ്മായിൽ, സൂരജ് കമൽ, മിഥുൻ എം വിജയൻ തുടങ്ങിയവർ സമീപം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...