ലഹരിമരുന്ന് കേസില്‍ ആര്യന് ഖാന് ക്ലീന്‍ ചിറ്റ് നല്കി നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. എന്‍സിബിയുടെ കുറ്റപത്രത്തില്‍ ആര്യന് ഖാന്റെ പേരില്ല. കേസില്‍ പുതിയ കുറ്റപത്രം എന്‍സിബി സമര്‍പ്പിച്ചു.
ആര്യന് ഉള്‍പെടെ ആറ് പ്രതികളെ കുറ്റപത്രത്തില്‍ നിന്നൊഴിവാക്കി. ആര്യന് ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്നും ആര്യന് ഖാനെതിരെ തെളിവില്ലെന്നും എന്‍.സി.ബി പറയുന്നത്. എന്നാല്‍ അര്‍ബാസ് മര്‍ച്ചന്റ്, മുന്മുന് ധമേച്ച എന്നിവര്‍ക്കെതിരെ കേസ് നിലനില്ക്കും.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് മുംബൈയിലെ ആഢംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന് ഖാന് അടക്കമുള്ളവരെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തത്. പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ആര്യന് ഖാനൊപ്പം അന്ന് 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മൂന്നാഴ്ച നീണ്ട ജയില്‍വാസത്തിനു ശേഷമാണ് ബോംബെ ഹൈക്കോടതി ഒക്ടോബര്‍ 28 ന് ആര്യന് ഖാന് ജാമ്യം അനുവദിച്ചത്.