പോലീസ് നിയമ ഭേദഗതിക്കെതിരെ പരസ്യ വിമർശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വിവിധ മുന്നണികളിൽ നിന്ന് വിമര്‍ശനം ഉണ്ടാക്കും വിധം പോലീസ് നിയമഭേദഗതി കൊണ്ടുവന്നത് പോരായ്മയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊലീസ് നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷത്ത് തന്നെ രൂപപ്പെട്ട അസംതൃപ്തി പ്രകടമാക്കുന്നതാണ് എം എ ബേബിയുടെ വാക്കുകള്‍.
പൊലീസ് നിയമ ഭേഗതിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ പൊതു സമൂഹത്തിൽ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിവാദ ഭേദഗതി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സി പി എം കേന്ദ്ര നേതൃത്വത്തില്‍ നിന്നടക്കം വലിയ വിര്‍ശനമാണ് സംസ്ഥാന ഘടകവും സര്‍ക്കാരും ഇതുമൂലം നേരിട്ടത്.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ വിവാദങ്ങള്‍ അടങ്ങിയെങ്കിലും ഓര്‍ഡിനന്‍സ് നിയമമായി നിലനില്‍ക്കുകയാണ്. നടപടി എടുക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കാലുള്ള നിര്‍ദേശം മാത്രമാണുള്ളത്. ഓര്ഡിസന്സ് അനുസരിച്ച് പൊലിസ് നടപടി എടുത്താല്‍ നിയമപരമായി നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്.