കോണ്‍ഗ്രസ് – ബിജെപി ശക്തമായ പോരാട്ടം നടക്കുന്ന മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മുന്നിലാണ്. 28 സീറ്റില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ 19 സീറ്റിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് ആറിടത്ത് ലീഡ് നേടിയിട്ടുണ്ട്. മാര്‍ച്ചില്‍ ജോതിരാദിത്യ സിന്ധ്യക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് കളം ഒരുങ്ങിയത്.
ശിവരാജ് സിംങ് ചൗഹാന് ഭരണം നിലനിര്‍ത്താന്‍ എട്ട് സീറ്റിലെങ്കിലും ജയം അനിവാര്യമാണ്. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത് 83 എംഎല്‍എമാര്‍ മാത്രമാണ്. വീണ്ടും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് വേണ്ടത് ഏറ്റവും കുറഞ്ഞത് 21 സീറ്റാണ്. 109 സീറ്റുള്ള ബിജെപിക്ക് കുറഞ്ഞത് 9 സീറ്റെങ്കിലും കിട്ടിയാലെ ഭരണം നിലനിര്‍ത്താനാകൂ.
ഉത്തര്‍പ്രദേശിലും ബി.ജെ.പി തന്നെയാണ് മുന്നേറുന്നത്.ഏഴില്‍ അഞ്ച് സീറഅറിലും ഇപ്പോള്‍ ബി.ജെ.പിയാണ് മുന്നില്‍. ഒരു സീറ്റില്‍ എസ്.പി മുന്നിട്ട് നില്ക്കുന്നു. ഗുജറാത്തില്‍ എട്ടു സീറ്റുകളിലെയും യുപിയില്‍ ഏഴ് മണ്ഡലങ്ങളിലെയും ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലെയും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലും ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.