ലവ് ജിഹാദ് ബില്ലുമായി മധ്യപ്രദേശ് സർക്കാർ ; കലക്ടറുടെ അനുമതിയിലാതെ മതപരിവർത്തനം പാടില്ല

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന് പിന്നാലെ ലവ് ജിഹാദ് ബില്ലുമായി മധ്യപ്രദേശ് സർക്കാർ രംഗത്ത്. ബില്ല് അനുസരിച്ച് കലക്ടറുടെ അനുമതിയില്ലാതെ മതപരിവർത്തനം നടത്തി വിവാഹം കഴിച്ചാൽ പത്ത് വർഷം വരെ നീളുന്ന ശിക്ഷയാണ് ലഭിക്കുക. വിവാഹം നടത്തുന്ന മതപുരോഹിതരും 5 വർഷം തടവ് അനുഭവിക്കണം. ജാമ്യമില്ല കുറ്റമാണ് ചുമഴ്ത്തുക.  ഡിസംബര്‍ 28ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിച്ചു. ധർമ്മ സ്വാതന്ത്രത ബില്ലെന്നാണ് നിയമത്തിന് നൽകിയിരിക്കുന്ന പേര്.

വിവാഹത്തിന് മതപരിവർത്തനം നടത്തുന്നതിനായി കലക്ടർക്ക് ഒരു മാസം മുൻപ് അപേക്ഷ നൽകണം. അനുവാദം ലഭിക്കാതെ നടത്തുന്ന കല്യാണങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നവരെ കുറ്റക്കാരായി കണക്കാക്കും. അത്തരത്തിൽ സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ബില്ലിൽ പറയുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...