മഹാരാഷ്ട്രയില്‍ പോളിയോ വാക്‌സിന് പകരം നല്‍കിയത് സാനിറ്റൈസര്‍; 12 കുട്ടികള്‍ ആശുപത്രിയില്‍

മഹാരാഷ്ട്രയില്‍ പോളിയോ വാക്‌സിന്‍ തുള്ളിമരുന്ന് വിതരണത്തില്‍ ഗുരുതര വീഴ്ച. കുട്ടികള്‍ക്ക് പോളിയോ വാക്‌സിന് പകരം നല്‍കിയത് ഹാന്റ് സാനിറ്റൈസര്‍ തുള്ളികള്‍. ഇതെത്തുടര്‍ന്ന് അഞ്ചുവയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യപ്രവര്‍ത്തകന്‍, ഡോക്ടര്‍, ആശാ വര്‍ക്കര്‍ എന്നിവരെ സസ്‌പെന്റ് ചെയ്യുമെന്ന് യവത്മാല്‍ ജില്ലാ കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശ്രീകൃഷ്ണ പഞ്ചാലിനെ ഉദ്ധരിച്ച്‌ വാര്‍ത്താ എജന്‍സിസായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. കുട്ടികളുടെ നില തൃപ്തികരമാണെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 30നാണ് രാഷ്ട്രപതി ഭവനില്‍ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളികള്‍ നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് 2021 ല്‍ നാഷനല്‍ പോളിയോ വാക്‌സിന്‍ വിതരണം ആരംഭിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...