ഹൃദയ ചികിത്സ രംഗത്ത് വൻ മുന്നേറ്റം: അതിനൂതന 3ഡി ഒസിടി കേരളത്തിലാദ്യമായി ആസ്റ്റര്‍ മിംസില്‍

 

കോഴിക്കോട്: ഹൃദയ ചികിത്സയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആന്‍ജിയോ കോ-രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള 3ഡി ഒസിടി കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ആദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചു. കോഴിക്കോട് അസി. കമ്മീഷണല്‍ ഓഫ് പോലീസ്, ടി. പി രഞ്ജിത്ത് ഉത്ഘാടനം നിർവഹിച്ചു.

കൊറോണറി ആന്‍ജിയോപ്ലാസ്റ്റി പോലുള്ള ചികിത്സാ രീതികള്‍ കൂടുതല്‍ ഫലപ്രദമായും വിജയകരമായും നിര്‍വ്വഹിക്കുവാന്‍ 3ഡി ഒസിടി സഹായകരമാകും. രക്തക്കുഴലുകള്‍ക്കുള്ളിലൂടെ ദൃശ്യങ്ങളാണ് 3ഡി ഒ സി ടി യിലൂടെ ലഭ്യമാവുക. ഇത് ആന്‍ജിയോഗ്രാമില്‍ ഉള്‍പ്പെടെ ശ്രദ്ധയില്‍ പെടാതെ പോകുന്ന പ്രാരംഭ ദശയിലുള്ള കൊഴുപ്പ് അടിഞ്ഞ് അവസ്ഥയെപ്പോലും തിരിച്ചറിയുവാനും മരുന്നുകളുടെ ഉപയോഗത്തിലൂടെ തന്നെ ഭേദമാക്കുവാനും സഹായകരമാകുന്നു.

ഒരു നേര്‍ത്ത കത്തീറ്ററില്‍ ഘടിപ്പിച്ച അതി സൂക്ഷ്മമായ ഒരു ക്യാമറ കൊറോണറി ധമനികല്‍ലൂടെ കടത്തിവിട്ടാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഒസിടി മെഷീനിലൂടെ കടത്തിവിട്ട് വ്യക്തതയോടെ നമുക്ക് നല്‍കുന്നു. ഈ ചിത്രങ്ങള്‍ക്ക് നിലവിലെ ആന്‍ജിയോഗ്രാം ഇമേജിനേക്കാള്‍ 20 മടങ്ങോളം റെസലൂഷന്‍ ലഭിക്കും, മാത്രമല്ല ഇന്‍ട്രാവാസ്‌കുലാര്‍ അല്‍ട്രാസൗണ്ടിലെ ദൃശ്യങ്ങളുടേതിനേക്കാള്‍ 10 മടങ്ങ് അധികരിച്ച റെസല്യൂഷനും ഇതില്‍ ലഭിക്കും. ഇത്രയും മികവുള്ള ദൃശ്യങ്ങളാണ് ബ്ലോക്കുകളിലേക്ക് നയിക്കാനുള്ള സാധ്യതകളെ പ്രാരംഭ ദശയില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.

ശരീരത്തില്‍ മുറിവുകള്‍ സൃഷ്ടിക്കേണ്ടതില്ല എന്നതും അനസ്തീസിയയുടേയോ സര്‍ജറിയുടേയോ ആവശ്യമില്ല എന്നതും പ്രധാന സവിശേഷതകളാണ് മാത്രമല്ല ആന്‍ജിയോപ്ലാസ്റ്റിയുടെ കൂടെ തന്ന ഇത് നിര്‍വ്വഹിക്കാനും സാധിക്കും. സങ്കീര്‍ണ്ണമായ ബ്ലോക്കുകളുള്ള രോഗികളില്‍ സ്റ്റെന്റിങ്ങിന് മുന്‍പും ശേഷവും ഒ സി ടി യുടെ സഹായത്തോടെ വിശകലനം ചെയ്ത് സ്റ്റെന്റിങ്ങിനെ ആധികാരികത ഉറപ്പ് വരുത്താനും സാധിക്കും. മാത്രമല്ല സ്റ്റെന്റിങ്ങിന് ശേഷം രക്തക്കുഴലുകളിലൂടെയുള്ള ദൃശ്യങ്ങള്‍ വീക്ഷിച്ച് മറ്റ് ബ്ലോക്കുകളോ സമീപ ഭാവിയില്‍ മറ്റ് ബ്ലോക്കുകള്‍ക്കുള്ള സാധ്യതകളോ ഇല്ല എന്നും ഉറപ്പ് വരുത്താന്‍ സാധിക്കും.

ആരോഗ്യമന്ത്രാലയത്തിന്റെ കൂടി അഭ്യര്‍ത്ഥന പരിഗണിച്ച് ഒസിടി ഉള്‍പ്പെടെയുള്ള കാര്‍ഡിയോളജി സേവനങ്ങളെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള & ഒമാൻ റീജണൽ ഡയറക്ടർ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ഹൃദയത്തിൽ സങ്കീര്‍ണ്ണമായതും രണ്ടില്‍ കൂടുതലുള്ളതുമായ ബ്ലോക്കുകള്‍ ഉണ്ടെങ്കില്‍ ഒസിടിയുടെ സഹായത്തോടെ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുമ്പോള്‍ അത് ശസ്ത്രക്രിയയ്ക്ക് തുല്യമായതും ഏറ്റവും മികച്ചതുമായ ഫലം നല്‍കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന്
ആസ്റ്റർ മിംസ് കാര്‍ഡിയോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ
ഷഫീഖ് മാട്ടുമ്മല്‍ പറഞ്ഞു.

3ഡി ഒസിടിയില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വവും പ്രത്യേകതയാണ്. സീനിയര്‍ കണ്‍സല്‍ട്ടന്റുമാരായ ഡോ. അനില്‍ സലീം, ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍, ഡോ.ബിജോയ്, ഡോ. സുദീപ് കോശി എന്നിവര്‍ പങ്കെടുത്തു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...