മേജര്‍ രവി കോണ്‍ഗ്രസിലേക്ക്; ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കും

കൊച്ചി: സംസ്ഥാനത്തെ ബി ജെ പി നേതാക്കളുമായി തെറ്റിപിരിഞ്ഞു നില്‍ക്കുന്ന ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കും. യാത്ര ഇന്ന് രാവിലെ തൃപ്പൂണിത്തുറയില്‍ എത്തിച്ചേരുമ്ബോഴാകും അദ്ദേഹം കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുക. ഇതിനു മുന്നോടിയായി കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി

ഐശ്വര്യ കേരളയാത്രയുടെ മറ്റ് വേദികളിലും മേജര്‍ രവി പങ്കെടുത്തേക്കുമെന്ന് വിവരമുണ്ട്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ബി ജെ പിയുമായി ബന്ധപ്പെട്ടാണ് മേജര്‍ രവി പ്രവര്‍ത്തിച്ചിരുന്നത്. തൊണ്ണൂറ് ശതമാനം ബി ജെ പി നേതാക്കളും വിശ്വസിക്കാന്‍ കൊളളാത്തവരാണെന്നും തനിക്കെന്ത് കിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉളളതെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...