സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ന്യായീകരിച്ച്‌ മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപെടുത്തിയ നടപടിയെ ന്യായീകരിച്ച്‌ മന്ത്രി ഇ.പി ജയരാജന്‍. ജീവനക്കാരെ സ്ഥിരപെടുത്തിയത് ജീവകാരുണ്യ നടപടിയാണെന്നായിരുന്നു ജയരാജന്‍റെ പ്രതികരണം. സ്ഥിരപ്പെടുത്തുന്നത് പി.എസ്.സി നിയമനം നടത്തേണ്ട തസ്തികളിലല്ല. പതിനഞ്ച് വര്‍ഷത്തിലേറെ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. മുന്‍ എം.പി: എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനം നിയമനങ്ങളും ചട്ടങ്ങളും പാലിച്ചെന്നും ഇ.പി ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.

എം.ബി. രാജേഷിന്‍റെ ഭാര്യയ്ക്ക് സംസ്കൃത സര്‍വകലാശാലയില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിവാദമുയര്‍ന്നിരുന്നു. പിന്നാലെ സ്കോള്‍ കേരളയില്‍ റഹീമിന്‍റെ സഹോദരി ഉള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സി.പി.എമ്മുമായി അടുപ്പമുള്ളവര്‍ക്കും നിയമനം സ്ഥിരപ്പെടുത്തിയെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

The post താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപെടുത്തിയത് ജീവകാരുണ്യ പ്രവര്‍ത്തിയെന്ന് ഇ.പി ജയരാജന്‍

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...