രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ; ബിജെപിക്കാര്‍ക്ക് പ്രധാന സ്ഥാനം, അതൃപ്തി പ്രകടിപ്പിച്ച് ആരാധക കൂട്ടായ്മ

രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയിൽ മുൻ ബിജെപിക്കാർക്ക് പ്രധാന സ്ഥാനം നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ആരാധക കൂട്ടായ്മ. തങ്ങളെ തഴഞ്ഞ് പുറത്തുനിന്നുള്ളവര്‍ക്ക് പദവികള്‍ നല്‍കിയതിനാലാണ് ആരാധക കൂട്ടായ്മ രജനി മക്കള്‍ മന്‍ട്രം അതൃപ്തി അറിയിച്ചിരിക്കുന്നത്. പാർട്ടിയുടെ പേര് പ്രഖ്യാപിക്കും മുൻപേ ബിജെപിയില്‍ നിന്നുമെത്തിയ അര്‍ജുന മൂര്‍ത്തി തുടങ്ങിയവര്‍ക്ക് ഉയർന്ന സ്ഥാനം നല്‍കിയിരുന്നു. തങ്ങളെ മാറ്റി നിർത്തി പുറത്തുനിന്നുള്ളവര്‍ക്ക് പദവി നല്‍കിയത് ആത്മവിശ്വാസം തകര്‍ത്തെന്ന് ഭാരവാഹികള്‍ പ്രതികരിച്ചു.

ബിജെപിയില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയിലെത്തിയ ആര്‍ എ അര്‍ജുന മൂര്‍ത്തിയെ ചീഫ് കോര്‍ഡിനേറ്ററായും തന്റെ രാഷ്ട്രീയ ഉപദേശകനായ തമിഴരുവി മണിയനെ ഓവര്‍സിയറായുമാണ് രജനി പ്രഖ്യാപിച്ചത്. തമിഴരുവി മണിയന്‍ സ്വന്തം പാര്‍ട്ടിയായ ഗാന്ധി മക്കള്‍ മന്‍ട്രത്തിന്റെ അദ്ധ്യക്ഷന്‍ കൂടിയാണ്. കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ സെക്രട്ടറിമാര്‍ക്ക് സ്ഥാനം നല്‍കാതിരുന്നതും അതൃപ്തിക്ക് കാരണമാക്കി. ഈ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് രജനി അറിയിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...