‘മാലിക് ‘ ഒ.ടി.ടിയിൽ തന്നെ

കൊവിഡിന്റെ രണ്ടാംവ്യാപനത്തില്‍ മലയാള സിനിമാ വ്യവസായം വീണ്ടും പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. മേയ് 13ന് തിയേറ്ററില്‍ പുറത്തിറക്കുമെന്ന് ഉറപ്പിച്ചിരുന്ന ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം മാലിക് ഒ.ടി.ടി പ്രദര്‍ശനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവരുന്നത്. ഒ.ടി.ടി റിലീസിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കി കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് കഴിഞ്ഞ ദിവസം കത്ത് നല്‍കി. 30 കോടിയോളം മുടക്കി നിര്‍മ്മിച്ച മാലിക് ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം 22 കോടി രൂപയ്ക്കാണ് വാങ്ങിയതെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. ആന്റോ തന്നെ നിര്‍മ്മാതാവായ,​ പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസും ഒ.ടി.ടിയിലാവും റിലീസ് ചെയ്യുക.

കൊവിഡ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്ബ് ചിത്രീകരണം പൂര്‍ത്തിയാക്കിയ രണ്ട് ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മാലിക്. ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മാതാവായ,​ മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം ആണ് ഇതിലാദ്യത്തേത്. 80 കോടി മുടക്കി പൂര്‍ത്തിയാക്കിയ ഈ ചിത്രവും മേയില്‍ റിലീസിന് ഒരുങ്ങിയതായിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ ചിത്രത്തിന്റെ റിലീസും ഒ.ടി.ടിയില്‍ ഒതുങ്ങുമോയെന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. രാജ്യത്തിനകത്തും പുറത്തും ഒരേസമയം നിരവധി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാണ് ബിഗ് ബ‌ഡ്‌ജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ലാഭമടക്കം തിരികെ പിടിക്കുന്നത്. മരയ്ക്കാറും മാലിക്കും ഇത്തരത്തില്‍ വിദേശ തീയേറ്ററുകളടക്കം ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രങ്ങളായിരുന്നു. ഒ.ടി.ടി റിലീസിലൂടെ മുടക്കുമുതല്‍ തിരികെ പിടിക്കാനാവില്ലെന്ന ചിന്തയിലാണ് വൈകിയാലും തിയേറ്റര്‍ റിലീസ് തന്നെ മതിയെന്ന് നിര്‍മ്മാതാക്കള്‍ കരുതിയിരുന്നത്.

കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്ബ് 2020 മാര്‍ച്ച്‌ 10ന് കേരളത്തിലെ എല്ലാ തിയേറ്ററുകളും അടച്ചു. ഏതാണ്ട് ഒരു വര്‍ഷത്തോളം കാത്തിരുന്ന് 2021 ജനുവരി 13ന് ആണ് തിയേറ്ററുകള്‍ വീണ്ടും തുറന്നത്. എന്നാല്‍, രോഗഭീതിയില്‍ തിയേറ്ററുകളിലേക്ക് ആളുകളെത്തുന്നത് കുറഞ്ഞിരുന്നു. പതിയെ മുഴുവന്‍ സീറ്റുകളിലും കാണികള്‍ക്ക് പ്രവേശനം അനുവദിക്കുകയും സെക്കന്‍ഡ് ഷോ ആരംഭിക്കുകയും ചെയ്തതോടെ തിരികെ വരാനാകുമെന്ന പ്രതീക്ഷയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്‌ത്തിയാണ് രണ്ടാംവ്യാപനം രൂക്ഷമാവുകയും വീണ്ടും തീയേറ്ററുകള്‍ വീണ്ടും അടച്ചുപൂട്ടുകയും സിനിമകളുടെ ചിത്രീകരണം നിറുത്തിവയ്ക്കുകയും ചെയ്തത്.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...