അഭിനയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഹൃദയബന്ധം സൂക്ഷിച്ചിരുന്ന പ്രീയ നടി കെപിഎസി ലളിതയെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി. തൃപ്പൂണിത്തുറയിലെ സിദ്ധാര്തഥിന്റെ ഫ്ളാറ്റിനു താഴെ ക്ലബ് ഹൗസിലെ ഹാളിലെത്തിയാണ് പ്രിയനടിക്ക് മമ്മൂട്ടി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. നിരവധി ചിത്രങ്ങളിലാണ് മമ്മൂട്ടിയും കെപിഎസി ലളിതയും ഒന്നിച്ചഭിനയിച്ചത്.
ഐസ്ക്രീം, തന്ത്രം, പ്രണാമം, കിഴക്കന്‍ പത്രോസ്, മനു അങ്കിള്‍, മതിലുകള്‍, ദ്രോണ, ക്രോണിക് ബാച്ലര്, ഭീഷ്മ പര്‍വം അങ്ങനെ നീണ്ട നിരയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളുടേത്. ബഷീറിന്െ മതിലുകള്‍ അരങ്ങിലെത്തിയപ്പോള്‍ അതില്‍ ശബ്ദമായെത്തിയ നാരായണിയെ സിനിമാ പ്രേമികള്‍ ഇന്നും മറന്നുകാണില്ല.
മമ്മൂട്ടി ബഷീറായപ്പോള് നാരായണിക്ക് ശബ്ദം നല്‍കിയത് കെപിഎസി ലളിതയായിരുന്നു. വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
രാവിലെ 8.30 മുതല്‍ 11.30 തൃപ്പൂണിത്തുറ കൂത്തമ്പലത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും. ന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. താരത്തിന്റെ സംസ്കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകള്‍.