മുംബയ്: തന്റെ കൊച്ച് ഗ്രാമത്തിന് പ്രശസ്തി ലഭിക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന ഇസ്മയിലിന്റെ ആഗ്രഹം അയാള്‍ പൂര്‍ത്തീകരിച്ചത് ഒരു ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തിന് അത് പൊതുജനങ്ങളെ കാണിക്കാനുളള പരീക്ഷണത്തിനിടെ പക്ഷെ 24 കാരനായ ഇസ്മയീലിന് അപകടത്തില്‍ തന്റെ ജീവന് നഷ്ടമായി.
അമീര്ഖാന് നായകനായ ‘ത്രീ ഇഡിയറ്റ്സി’ലെ റാഞ്ചോ എന്ന കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മഹാരാഷ്ട്രയിലെ ഫുല്‍സാവംഗി ഗ്രാമവാസിയായ ഇസ്മയില്‍ തന്റെ ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചത്. അതിന് ‘മുന്ന ഹെലികോപ്റ്റര്‍’ എന്ന പേരുമിട്ടു. സഹോദരന്റെ വെല്‍ഡിംഗ് കടയില്‍ ജോലി നോക്കിയ ഇസ്മായില്‍ അതിനിടെ യൂട്യൂബില്‍ നോക്കി ഹെലികോപ്റ്റര്‍ നിര്‍മ്മിക്കാന്‍ പഠിച്ചു.
സ്റ്റീല്‍ പൈപ്പുകള്‍ വെല്‍ഡ് ചെയ്ത് ഒറ്റ സീറ്റര്‍ ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചു. എഞ്ചിനായി മാരുതി 800ന്റെതും സംഘടിപ്പിച്ചു. ചൊവ്വാഴ്ച നിര്‍മ്മാണം പൂര്‍ത്തിയായ ഹെലികോപ്റ്റര്‍ ഓണ്‍ ചെയ്ത് പറക്കാന്‍ ശ്രമിക്കുമ്ബോള്‍ ഹെലികോപ്റ്ററിന്റെ പിന്നിലെ ചെറിയ റോട്ടര്‍ ബ്ളേഡ് പൊട്ടി മുന്നിലെ വലിയ റോട്ടര്‍ ബ്ളേഡില്‍ വീണു. ഇത് മനസിലാക്കാന്‍ കഴിയും മുന്‍പ് ഡ്രൈവര്‍ സീറ്റിലിരുന്ന ഇസ്മായിലിന്റെ ദേഹത്തേക്ക് തുളച്ചുകയറി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇസ്മായില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.