മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ സിറ്റിയ്ക്ക് തകര്‍പ്പന്‍ ജയം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം.

ഒന്നിനെതിരെ നാല് ഗോളിനാണ് സിറ്റി യുണൈറ്റഡിനെ തകര്‍ത്തത്. കെവിന്‍ ഡിബ്രൂയിനും(5, 28) റിയാദ് മെഹറസും(68, 90+1) രണ്ട് ഗോള്‍ വീതം നേടി. ജേഡന്‍ സാഞ്ചോയാണ്(22) യുണൈറ്റഡിന്റെ സ്‌കോറര്‍. 69 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. 47 പോയിന്റുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അതേസമയം, പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ നാലാം ജയം. ആഴ്‌സണല്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് വാറ്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി. മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ്, ബുകായോ സാക, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവരാണ് ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍. 48 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ആഴ്‌സണല്‍.

ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്കും സീരി എയില്‍ യുവന്റസിനും ജയം. ബാഴ്‌സ ഒന്നിനെതിരെ രണ്ട് ഗോളിന് എല്‍ചെയെ തോല്‍പിച്ചു. ഫെറാന്‍ ടോറസിന്റെയും മെംഫിസ് ഡീപേയുടെയും ഗോളുകളാണ് ബാഴ്‌സയ്ക്ക് ജയം സമ്മാനിച്ചത്. സീരി എയില്‍ താഴ്ത്തല്‍ ഒഴിവാക്കാന്‍ പൊരുതുന്ന സ്‌പെസിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഇരുപതാം മിനിറ്റില്‍ മാനുവല്‍ ലോകറ്റല്ലിയുടെ പാസില്‍ അല്‍വാരോ മൊറാറ്റയാണ് യുവന്റസിന്റെ നിര്‍ണായക ഗോള്‍ നേടിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...