മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഓസ്കാര്‍ നോമിനേഷന് പട്ടികയില്‍. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്കര് അവാര്‍ഡുകള്‍ക്കുള്ള ഇന്ത്യയിലെ നാമനിര്‍ദ്ദേശ പട്ടികയിലാണ് മികച്ച ഫീച്ചല്‍ ഫിലിമിനുള്ള വിഭാഗത്തില്‍ മരക്കാര്‍ ഇടംനേടിയിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളില്‍ നേരത്തെ ചിത്രം ദേശീയ പുരസ്കാരം നേടിയിരുന്നു.
ചരിത്ര നായകന് കുഞ്ഞാലി മരക്കാറിന്റെ കഥ പറഞ്ഞ സിനിമ മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും വലിയ ബജറ്റില്‍ നിര്‍മിച്ച സിനിമയാണ്. മോഹന്‍ലാലിനൊപ്പം വിവിധ ഭാഷകളില്‍ നിന്നായി വന്‍താരനിര തന്നെ അണിനിരന്നിരുന്നു.
മരക്കാറിനൊപ്പം സൂര്യ നായകനായി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീമും പട്ടികയിലുണ്ട്. മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള നോമിനേഷന് ലിസ്റ്റിലാണ് സിനിമയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആകെ 276 സിനിമകളാണ് പട്ടികയില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.