അജ്മൽ പി എ ||OCTOBER 25,2021
മോഹന്‍ലാല്‍ നായകനായി പ്രിയദര്ശന് സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത് പരിഗണിക്കുന്നതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.
ആമസോണ്‍ പ്രൈമുമായി ചര്‍ച്ച തുടങ്ങി, റിലീസ് ഇനിയും നീട്ടാനാകില്ല. തീയറ്ററിലും ഒ.ടി.ടിയിലുമായുള്ള റിലീസ് പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് 50 ശതമാനം ആളുകളെ മാത്രമാണ് തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാന്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. മരയ്ക്കാറിന് മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.