തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

 

കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അദ്ധ്യാപകര്‍ നൈപുണ്യ- തൊഴിലധിഷ്ഠിതമായ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ (മൂക്) വികസിപ്പിച്ചു.
ഇതിനായി യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസ്സരിച്ച് മൂക്് കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സെന്റര്‍ ഫോര്‍ ദ ഡെവലപ്‌മെന്റ്് ഓഫ് ഇ-കണ്ടെന്റ് (സിഡിഇസി- ഇ-ഉള്ളടക്ക വികസന കേന്ദ്രം) കുസാറ്റില്‍ സ്ഥാപിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പരമ്പരാഗതവും ഓണ്‍ലൈന്‍ പഠനവും സമന്വയിപ്പിച്ചുള്ള പ്രായോഗിക വിദ്യാഭ്യാസ രീതിയിലുള്ളതാണ് കുസാറ്റ് വികസിപ്പിക്കുന്ന മൂക്.
മറൈന്‍ സയന്‍സ്, അപ്ലൈഡ് കെമിസ്ട്രി, മാനേജ്മെന്റ്, നിയമം, ഹിന്ദി, സേഫ്റ്റി എഞ്ചിനീയറിംഗ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിങ്ങനെ ഒന്‍പത് വിഷയങ്ങളിലാണ് കോഴ്‌സുകള്‍ സജ്ജീകരിക്കുന്നത്. ക്ലാസുകളുടെ വീഡിയോ റെക്കോര്‍ഡിംഗിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, സൗണ്ട് പ്രൂഫ് റെക്കോര്‍ഡിംഗ് സ്റ്റുഡിയോ, നൂതന 4കെ വീഡിയോ റെക്കോര്‍ഡിംഗ് ക്യാമറ, ഇന്ററാക്ടീവ് ഡിസ്പ്ലേ യൂണിറ്റുകള്‍, വീഡിയോ എഡിറ്റിംഗിനുള്ള ഹൈ-എന്‍ഡ് വര്‍ക്ക്സ്റ്റേഷനുകള്‍, വീഡിയോ സ്ട്രീമിംഗിനായി ഹൈ-എന്‍ഡ് സെര്‍വറും സാന്‍ സ്റ്റോറേജും, ഉയര്‍ന്ന ഓഡിയോ നിലവാരമുള്ള നൂതന മൈക്രോഫോണുകള്‍ എന്നിവയാണ് സിഡിഇസി കോഴ്‌സുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ). കെ. എന്‍. മധുസൂദനന്‍ സി.ഡി.ഇ.സിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്് രജിസ്ട്രാര്‍ പ്രൊഫ.  (ഡോ). മീര വിയ്്ക്ക്് നല്‍കി ഔദ്യോഗികമായി പ്രകാശനം ചെയ്തു.  സിഡിഇസി ഡയറക്ടര്‍ പ്രൊഫ. (ഡോ.) മധു എസ്. നായര്‍, സി.ഐ.ആര്‍.എം ഡയറക്ടര്‍ പ്രൊഫ. (ഡോ.) സന്തോഷ് കുമാര്‍ ജി., പ്രൊഫ.  (ഡോ.) സാം തോമസ്, ഡയറക്ടര്‍, സിറ്റിക്ക്, പ്രൊഫ. (ഡോ.) മനോജ് എന്‍., റൂസ, കോഓര്‍ഡിനേറ്റര്‍, പ്രൊഫ. (ഡോ.) മധു ജി., കോ-ഓര്‍ഡിനേറ്റര്‍, ഇഐ-ഹബ്, കുസാടെക്ക് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

മൂക്്: തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ചിട്ടപ്പെടുത്തിയത്് കുസാറ്റ് അദ്ധ്യാപകര്‍

അറിവ് സമൂഹത്തിന്റെ എല്ലാതട്ടിലേക്കും എത്തിക്കുക എന്ന ലക്ഷ്യമിട്ട് കുസാറ്റ് രൂപകല്‍പന ചെയ്യുന്ന മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ (മൂക്) ചിട്ടപ്പെടുത്തിയതും വികസപ്പിച്ചതും കുസാറ്റിലെ വിവിധ വകുപ്പുകളിലുള്ള അദ്ധ്യാപകരാണ്. എക്കണോമിക്‌സ് ഓഫ് ഫിഷറീസ് എന്ന വിഷയം ചിട്ടപ്പെടുത്തിയത്് സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസിലെ അദ്ധ്യാപിക ഡോ. ആന്‍സി വി.പിയാണ്. ഇന്‍ട്രോഡക്ഷന്‍ ടു മോളിക്യുലാര്‍ മോഡലിങ് ഇന്‍ കെമിസ്ട്രി വികസിപ്പിച്ചത് അപ്ലൈഡ് കെമിസ്ട്രി വകുപ്പിലെ ഡോ. സുസ്മിത ഡി. ഇ., കസ്റ്റമര്‍ പ്രോട്ടക്ഷന്‍ ലോ എന്ന വിഷയം വികസിപ്പിച്ചത് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ഡോ. അനീഷ് വി പിള്ള തുടങ്ങിയവരാണ്.

സീഫുഡ് മൈക്രോബയോളജി ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ എന്ന കോഴ്‌സ് കൈകാര്യം ചെയ്യുന്നത് മറൈന്‍ ബയോളജി, മൈക്രോ ബയോളജി ആന്റ് ബയോകെമിസ്ട്രി വകുപ്പ് മേധാവിയായ ഡോ. എ. എ. മുഹമ്മദ് ഹത്തയാണ്. ഹിന്ദി നവജാഗരണ്‍ എന്ന കോഴ്‌സ് ഹിന്ദി വകുപ്പിലെ ഡോ. പ്രണീത പി., ഫിനാന്‍ഷ്യല്‍ ഡെറിവേഷന്‍സ് ആന്റ് റിസ്‌ക് മാനേജ്‌മെന്റ് എന്ന കോഴ്‌സ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ ഡോ. രാകേഷ് കൃഷ്ണന്‍ എം., ബയോളജിക്കല്‍ ഓഷ്യനോഗ്രഫി എന്ന കോഴ്‌സ് മറൈന്‍ ബയോളജി, മൈക്രോ ബയോളജി ആന്റ് ബയോകെമിസ്ട്രി വകുപ്പിലെ ഡോ. പ്രിയജ പി., ഒക്യുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് എന്ന കോഴ്‌സ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് സേഫ്റ്റി ആന്റ് ഫയര്‍ എഞ്ചിനീയറിങ് ഡിവിഷനിലെ ഡോ. ജി മധു എന്നിവരാണ് ചിട്ടപ്പെടുത്തുന്നതും വികസിപ്പിക്കുന്നതും. മൂക് കോഴ്സുകളുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുകയും സി.ഡി.ഇ.സിയുമായി സഹകരിക്കുകയും ചെയ്ത അംഗങ്ങള്‍ക്ക് വൈസ് ചാന്‍സലര്‍  ഡോ. കെ. എന്‍ മധുസൂദനന്‍ അഭിനന്ദന കുറിപ്പുകള്‍ കൈമാറി.

 

ഫോട്ടോ: പ്രൊഫ. (ഡോ.) മനോജ് എന്‍., റൂസ, കോ-ഓര്‍ഡിനേറ്റര്‍,  പ്രൊഫ. (ഡോ.) സന്തോഷ് കുമാര്‍ ജി.,
സി.ഐ.ആര്‍.എം ഡയറക്ടര്‍, പ്രൊഫ. (ഡോ.) മധു എസ്. നായര്‍, സിഡിഇസി ഡയറക്ടര്‍, പ്രൊഫ. (ഡോ). കെ. എന്‍. മധുസൂദനന്‍, വൈസ് ചാന്‍സലര്‍,   പ്രൊഫ.  (ഡോ). മീര വി., രജിസ്ട്രാര്‍, പ്രൊഫ.  (ഡോ.) സാം തോമസ്, ഡയറക്ടര്‍, സിറ്റിക്ക്, കോഓര്‍ഡിനേറ്റര്‍, പ്രൊഫ. (ഡോ.) മധു ജി., കോ-ഓര്‍ഡിനേറ്റര്‍, ഇഐ-ഹബ്, കുസാടെക്ക്  എന്നിവര്‍ സി.ഡി.ഇ.സിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടന്റെ  ഔദ്യോഗികമായി പ്രകാശന വെളയില്‍.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

യുവ നടിയ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ബാലസംഗക്കേസിൽ നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ 9 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകുന്ന വിജയ് ബാബുവിനെ മരടിലെ ഹോട്ടലിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊച്ചിയിലെ വിവിധ...

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി; മാസ്‍ക് ധരിക്കാത്തവർക്കെതിരെ കേസെടുക്കും

സംസ്ഥാനത്ത് കൊറോണ വർധിക്കുന്ന സാഹചര്യത്തിൽ മാസ്‍ക് വീണ്ടും നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും സർക്കാർ പുറത്തിറക്കിയ...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി ഇന്ന്

നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെച്ചും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെതെന്നും...