മാവോയിസ്റ്റ് വേട്ട: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കാനം


തിരുവനന്തപുരം: വയനാട് പടിഞ്ഞാറേത്തറ മീന്‍മുട്ടിയില്‍ മാവോയിസ്റ്റിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകളെ വെടിവച്ച്‌ കൊല്ലുന്നത് ശരിയായ നിലപാടാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കാനം പറഞ്ഞു.

മാവോയിസ്റ്റുകളെ വെടിവച്ച്‌ കൊന്ന് അവസാനിപ്പിക്കാമെന്ന ധാരണ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കില്ല. ഇത്തരം സംഭവങ്ങള്‍ പുനഃപരിശോധിക്കണമെന്നും കാനം ആവശ്യപ്പെട്ടു.

പൊലീസ് നടപടികളെ കാനം തള്ളി. മാവോയിസ്റ്റുകളെ ഏകപക്ഷീയമായി ഇല്ലാതാക്കുന്ന രീതി കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുഖത്ത് കരിവാരിതേയ്‌ക്കുന്നതിനു തുല്യമാണെന്നും പൊലീസും തണ്ടര്‍ബോള്‍ട്ടും ഇത് പുനഃപരിശോധിക്കാന്‍ തയ്യാറാകണമെന്നും കാനം ആവശ്യപ്പെട്ടു

വയനാട്ടിലേത് ഏകപക്ഷീയമായ ഏറ്റുമുട്ടല്‍ ആണെന്ന സംശയമാണ് മൃതദേഹം കാണാന്‍ ഇടയായ ജനപ്രതിനിധികള്‍ പങ്കുവച്ചതെന്നും കാനം പറഞ്ഞു.

സിപിഐയ്‌ക്കുള്ളില്‍ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകളെ കാനം പൂര്‍ണമായി തള്ളി. മുന്നണിക്കുള്ളില്‍ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്നും സിപിഐയില്‍ അഭിപ്രായ വ്യത്യാസമെന്നത് മാധ്യമങ്ങളുടെ ഭാവനയാണെന്ന് കാനം രാജേന്ദ്രന്‍. പുറത്തുവന്നത് പാര്‍ട്ടി കമ്മിറ്റിയില്‍ നടക്കാത്ത കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...