ജോസഫൈന്‍ രാജിവയ്‌ക്കേണ്ട കാര്യമില്ല, ക്ഷമാപണം നടത്തിയതോടെ വിഷയം അവസാനിച്ചുവെന്ന് എ എ റഹീം

​​​തിരുവനന്തപുരം: വനിത കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍ നടത്തിയ വിവാദ പരമാര്‍ശത്തില്‍ എ ഐ എസ് ഫിനെ തളളി ഡി വൈ എഫ് ഐ. ജോസഫൈന്‍ ക്ഷമാപണം നടത്തിയതോടെ ആ വിഷയം അവസാനിച്ചുവെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ത്രീധനം എന്ന പ്രശ്‌നമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. എം സി ജോസഫൈന്‍ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടെലിവിഷന്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച വനിതയോട് മോശമായി സംസാരിച്ച ജോസഫൈനെ ഇടത് യുവജന സംഘടനകള്‍ അടക്കം തളളിപറഞ്ഞപ്പോഴാണ് അവരെ പിന്തുണച്ച്‌ ഡി വൈ എഫ് ഐ രംഗത്തെത്തിയിരിക്കുന്നത്.

ജോസഫൈനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് ചേരുകയാണ്. സംഭവത്തില്‍ പാര്‍ട്ടിക്കകത്തും കടുത്ത അമര്‍ഷം ഉണ്ട്. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് എ കെ ജി സെന്‍ററിന് മുന്നില്‍ കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ കെ ജി സെന്‍ററിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാരെ പൊലിസ് തടഞ്ഞു. വനിതാകമ്മിഷന്‍ ഓഫീസിന് മുന്നില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ജോസഫൈന്‍റെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...