മീനാക്ഷിയുടെ ജന്മദിനം ആഘോഷമാക്കി ദിലീപും കാവ്യയും

മലയാളത്തില്‍ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛന്‍ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. കഴിഞ്ഞ ദിവസമായിരുന്നു മീനാക്ഷിയുടെ പിറന്നാള്‍. താരപുത്രിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ദിലീപും ഭാര്യ കാവ്യാമാധവനും.

ആഘോഷത്തിന്റെ ചിത്രങ്ങള്‍ മീനാക്ഷി തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ്. മീനാക്ഷിയുടെ സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കെടുത്തു.

മീനാക്ഷിയുടെ വിശേഷങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ഉള്ളത്. പിറന്നാളുകാരിക്ക് ആശംസയറിയിച്ചുകൊണ്ട് ഉറ്റ സുഹൃത്തും നടിയുമായ നമിത പ്രമോദ് പങ്കുവച്ച ചിത്രവും വൈറലായിരുന്നു. ആത്മ സുഹൃത്തിന് ആശംസയറിച്ചുകൊണ്ടുള്ള നമിതയുടെ പോസ്റ്റിന് നന്ദിയറിയിക്കുന്നതിനൊപ്പം ‘ലവ് മോജി’യും കണ്ണ് നിറഞ്ഞ സ്‌മൈലിയുമാണ് താരപുത്രി നല്‍കിയത്.

അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങില്‍ തിളങ്ങിയ മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

അതേസമയം താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുമോയെന്നറിയാനാണ് ആരാധകര്‍ക്ക് ആകാംക്ഷ. ചെന്നൈയില്‍ എം.ബി.ബി.എസ്. പഠിക്കുകയാണ് ‌മീനാക്ഷി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...