കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മമ്മൂട്ടി നായകനായ ദി പ്രീസ്റ്റിന്‍റെ ചിത്രീകരണം അവസാനിച്ചു


മലയാളത്തിന്‍റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റിന്റെ ചിത്രീകരണം അവസാനിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ നിയന്ത്രണങ്ങള്‍ക്കിടെയാണ് ചിത്രീകരണം നടന്നത്.

ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആണ് ഇന്ന് അവസാനിച്ചത്. നേരത്തെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ക്ക് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഷൂട്ടിങ് നിലച്ചിരുന്നു. പിന്നീട് ഏഴുദിവസം മുമ്ബ് മാത്രമാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ആണ് ദി പ്രീസ്റ്റിന്‍റെ ചിത്രീകരണം ആരംഭിച്ചത്.

മലയാളത്തിന്റെ ലേഡി സുപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടിയോടൊത്ത് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് ദി പ്രീസ്റ്റ് പ്രേക്ഷകരിലേക്കെത്തുന്നത്. നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയയായ ബേബി മോണിക്ക ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോഫിന്റെ കഥക്ക് ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്. ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ(കരിക്ക്) തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...