ബാർസയിലെ കരാർ അവസാനിച്ചു മെസ്സി ഇനിയെങ്ങോട്ട് ആകാംഷയോടെ ആരാധകർ

ബാഴ്​സലോണയില്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റി രണ്ടു പതിറ്റാണ്ടായി തുടരുന്ന കരാര്‍ കാലാവധി അവസാനിച്ച്‌​ മെസ്സി. ബുധനാഴ്​ച അര്‍ധരാത്രിയോടെയാണ്​ താരവും ക്ലബും തമമിലെ കരാര്‍ അവസാനിച്ചത്​. ടീമിനൊപ്പം എണ്ണമറ്റ കിരീടങ്ങളുമായി ലാ ലിഗയിലെ ഏറ്റവും വിലപിടിച്ച താരമായിരുന്ന അര്‍ജന്‍റീന സൂപര്‍ താരത്തിന്​ ഇനി ഏതു ടീമിലും ചേരാം. സുവാരസ്​ ഉള്‍പെടെ മുന്‍നിര താരങ്ങളെ ടീം വേണ്ടെന്നുവെച്ച 2019-20 സീസണ്‍ അവസാനത്തില്‍ ക്ലബ്​ വിടാന്‍ മെസ്സിയും മുന്നിലുണ്ടായിരുന്നുവെങ്കിലും പിന്നീട്​ സമ്മര്‍ദങ്ങള്‍ക്ക്​ വഴങ്ങി തുടരുകയായിരുന്നു. പുതിയ സീസണ്‍ അവസാന​ിക്കുന്ന മുറക്ക്​ രണ്ടു വര്‍ഷത്തേക്കു കൂടി ക്ലബ്​ കരാറിലെത്തുമെന്ന്​ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അത്​ സംഭവിച്ചില്ല. പുതിയ കരാറിനായി ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നാണ്​ സൂചന.

താരത്തെ നിലനിര്‍ത്തണമെങ്കില്‍ നിലവില്‍നല്‍കുന്ന തുക വന്‍തോതില്‍ കുറക്കേണ്ടിവരും. എന്നാല്‍, പി.എസ്​.ജി, മാഞ്ചസ്​റ്റര്‍ സിറ്റി ടീമുകളുമായി 34കാരനായ താരം ചര്‍ച്ച തുടരുകയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്​. സിറ്റിയില്‍ പഴയ കോച്ച്‌​ പെപ്​ ഗാര്‍ഡിയോളക്കൊപ്പം ചേരാന്‍ താല്‍പര്യമുള്ളതായി സൂചനയുണ്ട്​.

കോപ അമേരിക്ക ​ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ അര്‍ജന്‍റീനയെ നയിച്ച്‌​ മെസ്സി ബ്രസീലിലാണുള്ളത്​.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...