കെഎസ്ആർടിസി ബസ് അപകടം ; ഡ്രൈവർമാരുടെ ജോലി ഭാരം കുറയ്ക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചതോടെ കെഎസ്ആർടിസി ഡ്രൈവർമാരുടെ ജോലി ഭാരം കുറക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. അപകട കാരണം സംബന്ധിച്ച് അന്വേഷണം നടക്കുമെന്നും മന്ത്രി അറിയിച്ചു. അപകട സ്ഥലം സന്ദർശച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. പൂർണ തോതിൽ സർവീസുകൾ ആരംഭിക്കുമ്പോൾ ജോലി ഭാരം കുറയ്ക്കുന്നത് സംബന്ധിച്ച് നടപടിയുണ്ടാകും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഡീലക്സാണ് പാലാരിവട്ടം ചക്കരപറമ്പിൽ ഇന്ന് വെളുപ്പിന് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബസ് നാലുവരിപ്പാതയുടെ വശത്തുണ്ടായിരുന്നു മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബസിൻറെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ്  പ്രാഥമിക നിഗമനം. അപകടത്തിൽ 25ലേറെ പേർക്കാണ് പരിക്കേറ്റത്. ഇതിൽ കണ്ടക്ടർ ഉൾപ്പടെ 3 പേരുടെ നില ഗുരുതരമാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...