ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടെയും പറയുന്നില്ല; ജലീല്‍ രാജി വെയ്‌ക്കേണ്ടതില്ലെന്നും എകെ ബാലന്‍

തിരുവനന്തപുരം: ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ ടി ജലീല്‍ ഇപ്പോള്‍ രാജി വെയ്‌ക്കേണ്ടതില്ലെന്ന് നിയമന്ത്രി എകെ ബാലന്‍. ഡെപ്യുട്ടേഷനില്‍ ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടെയും പറയുന്നില്ലെന്ന് ബാലന്‍ പറഞ്ഞു. ലോകായുക്ത റിപ്പോര്‍ട്ടിന് ശേഷം ആദ്യമായാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതികരിക്കുന്നത്.

ഏതെങ്കിലും ഒരു കീഴ്‌ക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അപ്പോള്‍ തന്നെ രാജിവെക്കുന്ന സാഹചര്യം കേരളത്തിലില്ല. ജലീലിന്റെ ഒരു ബന്ധുവായ കെടി അദീബിനെ ഒക്ടോബറിലാണ് നിയമിക്കുന്നത്. ഡെപ്യൂട്ടേഷനിലാണ് നിയമിച്ചത്. ബന്ധു നിയമപരമായി അര്‍ഹനാണോ എന്നുള്ളതേ നമ്മള്‍ പരിശോധിക്കേണ്ടതുള്ളൂ. ഡെപ്യൂട്ടേഷനില്‍ ബന്ധു പറ്റില്ലെന്ന് നിയമത്തില്‍ എവിടെയും പറയുന്നില്ല. അങ്ങനെ ആണെങ്കില്‍ ഒരു സ്ഥലത്തും ബന്ധുക്കളെ നിയമിക്കാന്‍ പറ്റില്ലെന്ന് സ്ഥിതിയിലേക്ക് എത്തേണ്ടി വരും. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ വെച്ചു എന്നുള്ളതാണെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അങ്ങനെയാണെങ്കില്‍ മഞ്ഞളാംകുഴി അലിയും അന്തരിച്ച കെ.എം.മാണിയും പോസ്റ്റുകളില്‍ ആളെ ഡെപ്യൂട്ടേഷനില്‍ വെച്ചിട്ടുണ്ട്.

അദീബ് അര്‍ഹനാണോ അല്ലയോ എന്നത് ഹൈക്കോടതിയെയും ഗവര്‍ണറെയും ജലീല്‍ നേരത്തെ ബോധ്യപ്പെടുത്തിയതാണ്. ഇപ്പോള്‍ പുറത്തുവന്ന ലോകയുക്ത റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജലീല്‍ തന്നെ വ്യക്കിയിട്ടുണ്ട്. നിലവിലുള്ള യോഗ്യതയേക്കാളും കൂടുതല്‍ യോഗ്യത വെച്ചു എന്നാണ് പറയുന്നത്. ഉത്തരവ് കിട്ടിയാലെ മറ്റു കാര്യങ്ങള്‍ പറയാനാകൂ. ആകെ പത്ത് പതിനഞ്ച് ദിവസമേ ഈ ബന്ധു ജോലിയിലുണ്ടായിരുന്നുള്ളൂ. അപ്പോള്‍ തന്നെ വിവാദമായി. ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് അയാളെ ഒഴിവാക്കി. സര്‍ക്കാരിന്റെ ഒരുരൂപ പോലും വാങ്ങിയിട്ടില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് മാസത്തിനുള്ളില്‍ മാത്രമേ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ടതുള്ളൂ. അതുകൊണ്ട് തന്നെ സര്‍ക്കാരിന് സമയമുണ്ടെന്നും ബാലന്‍ വ്യക്തമാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...