ലോകായുക്തയില്‍ നിന്നും വന്ന പരാമര്‍ശത്തിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെടി ജലീല്‍ രാജിവച്ചു. ന്യൂനപക്ഷ കോര്പറേഷന് ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിയമിച്ചതുമായി ബന്ധപ്പെട്ട ലോകായുക്ത പരാമര്‍ശത്തിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.
രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് രാജി ഗവര്‍ണറുടെ ഓഫീസിന് കൈമാറി. ബന്ധുനിയമനം ആരോപിച്ച ലോകായുക്തയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് കെടി ജലീലിന്റെ രാജി.
ഹൈക്കോടതിയും ഗവര്‍ണറും ഉള്‍പ്പെടെ തള്ളിയ ഒരു പരാതിയിലാണ് ലോകായുക്തയുടെ പരാമര്‍ശവും കെടി ജലീലിന്റെ രാജിയും. എന്നാല്‍ സ്വന്തമായി അന്വേഷണ സംവിധാനങ്ങളൊന്നുമില്ലാത്ത ലോകായുക്ത കേരളാ പൊലീസിനോടോ കേന്ദ്രത്തോടോ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ലോകായുക്ത നിര്‍ദേശം നല്‍കിയിട്ടില്ല.
പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് ഹൈക്കോടതിയും ഗവര്‍ണറും തള്ളിയൊരു കേസില്‍ ലോകായുക്ത പരാമര്‍ശത്തിന് പിന്നാലെയുള്ള രാജി കെടി ജലീലിന്റെ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നതായി.