കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലോടെ തുറക്കുകയുള്ളെന്ന് : പൊതുമരാമത്ത് മന്ത്രി

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കും ഉടന്‍ തുറക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ. തുരങ്കം പൂര്‍ണമായും തുറക്കുന്നു എന്ന തരത്തിലുളള വാര്‍ത്തകള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു. തുരങ്കം തുറക്കുന്നത്് സംബന്ധിച്ച് വിവിധ യോഗങ്ങള്‍ നടത്തി വരികയാണ്. ഇപ്പോള്‍ രണ്ടാം ഭാഗം പൂര്‍ണമായും തുറക്കുന്നില്ല. ട്രാഫിക് ഡൈവേര്‍ഷന് വേണ്ടിയാണ് ഇത് ഭാഗികമായി തുറന്നത്.

കുറച്ചു കൂടി പണികള്‍ പൂര്‍ത്തിയാക്കാന്‍ ഉള്ളത് കൊണ്ട് കുറച്ചു ഭാഗം തുറക്കാനാണ് ഹൈവേ അതോറിറ്റി ആവശ്യപ്പെട്ടത്. റോഡ് പൂര്‍ണമായും സജ്ജമായതിന് ശേഷം മാത്രമായിരിക്കും തുരങ്കം തുറക്കുക. ഇത് ഏപ്രിലോടെ മാത്രമേ സാധ്യമാകൂ എന്നും മന്ത്രി വ്യക്തമാക്കി.

കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിനായി തുറന്നകൊടുക്കാവുന്നതാണെന്നും ദേശീയപാത അതോറിറ്റി തൃശ്ശൂര്‍ ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതോടെ കുതിരാന്‍ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറും ദേശീയ പാതാ അതോറിറ്റിയും രണ്ട് തട്ടിലായിരിക്കുകയാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...