ആ പരാമര്‍ശം കേട്ട് ഞെട്ടി; രാഹുലിനെതിരെ മോദി

പുതുച്ചേരി: അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ ഞെട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2019ല്‍ തന്റെ സര്‍ക്കാര്‍ അത്തരത്തിലൊരു മന്ത്രാലയത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. പുതുച്ചേരില്‍ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫിഷറീസ് മന്ത്രാലയം ആരംഭിക്കുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു കേട്ട് ഞാന്‍ സ്തബ്ധനായി. അങ്ങനെയൊരു മന്ത്രാലയം നിലവിലുണ്ട്. 2019ലാണ് എന്‍ഡിഎ സര്‍ക്കാര്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിച്ചത്’ – മോദി പറഞ്ഞു.

ബ്രിട്ടീഷ് ഗവണ്‍മെന്റിനോടാണ് മോദി പ്രതിപക്ഷത്തെ ഉപമിച്ചത്. ‘വിഭജിച്ച്‌ ഭരിക്കുക എന്ന തന്ത്രമാണ് കൊളോണിയല്‍ ഭരണകൂടം ചെയ്തിരുന്നത്. വിഭജിച്ച്‌, നുണപറഞ്ഞ് ഭരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം. പ്രദേശങ്ങളെയും സമുദായങ്ങളെയും തമ്മിലടിപ്പിക്കുകയാണ് അവരുടെ നേതാക്കള്‍’ – പ്രധാനമന്ത്രി ആരോപിച്ചു.

കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കവെയാണ് കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന് രാഹുല്‍ പറഞ്ഞിരുന്നത്. അങ്ങനെയൊരു മന്ത്രാലയം ഉണ്ടെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ഗിരിരാജ് സിങ് തിരിച്ചടിച്ചിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...