ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നിയമവിദ്യാര്ത്ഥിന് മോഫിയ പര്വീന് ആത്മഹത്യ ചെയ്ത കേസില്‍ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കും. ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഈ പരിശോധനാ ഫലം കൂടി ഉള്‍പ്പെടുത്തിയാകും കുറ്റപത്രം സമര്‍പ്പിക്കുക.
കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാണ് മോഫിയയുടെ കുടുംബത്തിന്റെ ആവശ്യം. ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്റെ ക്രിമിനല്‍ പശ്ചാത്തലം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും സിഐ സുധീറിനെ സ്വാധീനിച്ച രാഷട്രീയ ശക്തികളെ വെളിച്ചത്ത് കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെടുന്നു.