ആലുവ: സത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നിയമവിദ്യാര്‍ത്ഥി മോഫിയ പര്വീന് ആത്മഹത്യ ചെയ്ത കേസില്‍ പതികളുടെ ജാമ്യാപേക്ഷ തള്ളി.
മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ , മാതാപിതാക്കള്‍ എന്നിവരുടെ ഹരജിയാണ് തള്ളിയത്. പ്രതികള്‍ക്കായി ക്രൈംബ്രാഞ്ച് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ രാവിലെ 11 ഓടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.