‘തിരക്കുകള്‍ക്കിടയിലും ദൃശ്യം 2 കാണാന്‍ ശ്രമിച്ചതില്‍ സന്തോഷം’; അശ്വിന് നന്ദി അറിയിച്ച്‌ മോഹന്‍ലാല്‍

മോഹന്‍ലാല്‍ നായകനായ ദൃശ്യം 2വിന് മികച്ച പ്രതികരണമാണ് ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ രവിചന്ദ്രന്‍ അശ്വിന്‍ ദൃശ്യം 2 കണ്ട് തന്റെ അഭിപ്രായം ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ മോഹന്‍ലാല്‍ അശ്വിന് നന്ദി അറിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്.

ഈ തിരക്കുകള്‍ക്കിടയിലും ദൃശ്യം കാണാനും അതിനെ കുറിച്ച്‌ സംസാരിക്കാനും സമയം കണ്ടെത്തിയതില്‍ നന്ദി എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. തന്റെ ട്വിറ്ററില്‍ അശ്വിന്റെ ട്വീറ്റിന് മറുപടിയായാണ് മോഹന്‍ലാല്‍ നന്ദി അറിയിച്ചിരിക്കുന്നത്.

‘ഈ തിരക്കുകള്‍ക്കിടയിലും ദൃശ്യം കാണാനും അതിനെ കുറിച്ച്‌ സംസാരിക്കാനും സമയം കണ്ടെത്തിയതില്‍ നന്ദി. ഞങ്ങള്‍ക്ക് ഇത് വലിയൊരു കാര്യം തന്നെയാണ്. നിങ്ങളുടെ കരിയറിന് എല്ലാവിധ ആശംസകളും’

കഴിഞ്ഞ ദിവസമാണ് അശ്വിന്‍ ദൃശ്യം കണ്ട് ട്വിറ്ററില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ചിത്രത്തില്‍ ജോര്‍ജുകുട്ടി ഉണ്ടാക്കിയ ട്വിസ്റ്റ് കണ്ട് താന്‍ ഉറക്കെ ചിരിച്ചു പോയെന്നും ദൃശ്യം 2 ഇതുവരെ കാണാത്തവര്‍ ദൃശ്യം 1 മുതല്‍ കാണണമെന്നും താരം ആവശ്യപെടുന്നു. ട്വിറ്ററിലൂടെയാണ് അശ്വിന്‍ തന്റെ ആവേശം പ്രകടിപ്പിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....