സംസ്ഥാനത്ത് മണ്‍സൂണ്‍ നാളെയെത്തും

സംസ്ഥാനത്ത് മണ്‍സൂണ്‍ നാളെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ കാലവര്‍ഷം ശരാശരിയില്‍ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നാളെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകും. മെയ് 31 ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാത്തതിനാലാണ് മണ്‍സൂണ്‍ ഇത്തവണ വൈകിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ഉയര്‍ന്ന തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴ ഇത്തവണ ശരാശരിയില്‍ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇത്തവണ റെക്കോര്‍ഡ് സൃഷ്ടിച്ചാണ് വേനല്‍ മഴയുണ്ടായത്. ഈ കാലയളവില്‍ 750 മില്ലിമിറ്റര്‍ മഴ ലഭിച്ചു. 108 ശതമാനം അധികമഴയാണ് ഇത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മഴയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ 100 വർഷമായി സംസ്ഥാനത്ത് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തേതുമാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...