കൊച്ചി ഫ്ലാറ്റ് പീഡനം; പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ യുവതികള്‍ രംഗത്ത്

കൊച്ചി: ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും, ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന് എതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതായി പോലീസ്. രണ്ട് യുവതികള്‍ കൂടി സമാനമായ പരാതി കൊച്ചി സിറ്റി പൊലീസിന് പരാതി നല്‍കി. മാര്‍ട്ടിന്‍ യുദ്ധങ്ങളെ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിക്കാര്‍ പറയുന്നു. മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍ സമീപിക്കണമെന്ന് അറിയിപ്പ് പൊലീസ് നല്‍കിയിരുന്നു. സാമ്ബത്തിക ഇടപാടുകളെ കുറിച്ച്‌ അറിയാവുന്നവര്‍ വിവരം കൈമാറണമെന്നാണ് ആവശ്യം. മാര്‍ട്ടിനൊപ്പമുള്ള സംഘം സ്ത്രീകള്‍ക്കെതിരെ അതിക്രമം, കള്ളപ്പണ ഇടപാട് എന്നിവ നടത്തിയിരുന്നു. സംഘത്തിലെ കൂടുതല്‍ ആളുകളെ പിടികൂടുമെന്നും സൂചന. മാര്‍ട്ടിന്റെ പെട്ടന്നുള്ള സാമ്ബത്തിക വളര്‍ച്ചയില്‍ പൊലീസ് കമ്മീഷണര്‍ തന്നെ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ഇയാളുടെ സാമ്ബത്തിക സ്രോതസ്സിനെ കുറിച്ച്‌ അന്വേഷിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. കണ്ണൂര്‍ സ്വദേശിനി കോസ്റ്റ്യൂം ഡിസൈനറാണ് മാര്‍ട്ടിനെതിരെ ആദ്യ പരാതി നല്‍കിയത്.

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ വച്ചാണ് യുവതിക്ക് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സില്‍വര്‍ ലൈനിന് ബദല്‍; സ്ഥലമേറ്റെടുക്കല്‍ വേണ്ട, കുടിയൊഴിപ്പിക്കല്‍ ഇല്ല, ചെലവും വളരെ കുറവ്: പദ്ധതിയുമായി മെട്രോമാന്‍ കേന്ദ്രത്തിലേക്ക്

മലപ്പുറം: സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പണച്ചെലവും വളരെ കുറച്ചുമതി. പൊതുജനങ്ങളിലും...

ലക്‌നോവിനെ തകർത്ത് രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാമത്

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ്...

എറണാകുളത്ത് ശക്തമായ മഴ; ന​ഗരത്തില്‍ വെള്ളക്കെട്ട്

എറണാകുളം: എറണാകുളത്ത് ശക്തമായ മഴ. കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയില്‍ നഗരത്തിലെ ജ്യൂ സ്ട്രീറ്റ്...