സൗദിയില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് സൗദിയില്‍ ഇതിനോടകം കോവിഡ് വാക്സിന്‍ നല്‍കിയത്. ആദ്യ ഘട്ടത്തില്‍ തന്നെ വാക്സിന്‍ സ്വീകരിച്ചവരില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. വാക്‌സിന്‍ സ്വീകരിച്ചതോടെ കോവിഡിനെതിരെയുള്ള ആത്മ വിശ്വാസം വര്‍ധിച്ചതായും ഇവര്‍ പറയുന്നു. കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും എത്തിച്ച ശേഷമേ അതിരുകള്‍ പൂര്‍ണമായും തുറക്കൂ എന്ന് സൗദി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ആരോഗ്യ രംഗത്തുള്ള ഡോക്ടര്‍മാര്‍ക്കും പ്രായം കൂടിയ വ്യക്തികള്‍ക്കുമാണ് വാക്‌സിന്‍റെ ആദ്യ ഘട്ട വിതരണത്തില്‍ തന്നെ സൗദിയില്‍ അവസരം ലഭിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന് സ്വയം സന്നദ്ധരായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം വാക്സിന്‍ സൗജന്യമായി നല്‍കുന്നു. ഇതിനകം വാക്‌സിന്‍ സ്വീകരിച്ച സീനിയര്‍ വ്യക്തികള്‍ക്ക് ഉള്‍പ്പെടെ യാതൊരു പാര്‍ശ്വഫലങ്ങളും അനുഭവപ്പെട്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....