സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന് ഇനി മുതല്‍ നരേന്ദ്ര മോദിയുടെ പേര്

അഹമദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ അറിയപ്പെടും. മോട്ടേറ ക്രിക്കറ്റ് സ്റ്റേഡിയം എന്നും ഇത് അറിയപ്പെട്ടിരുന്നു. സ്റ്റേഡിയം അടുത്തിടെ നവീകരിക്കുകയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനത്തിന് എത്തുകയും ചെയ്തു. അദ്ദേഹമാണ് സ്റ്റേഡിയത്തിന് പുതിയ പേര് നല്‍കിയത്. ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരും പങ്കെടുത്തു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് വിഭാവനം ചെയ്ത പദ്ധതിയാണ് നിലവില്‍ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയമെന്ന് രാംനാഥ് കോവിന്ദ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്റ്റേഡിയത്തിനൊപ്പം സ്പോര്‍ട്ട് കോംപ്ലക്സും പണി കഴിപ്പിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. അഹമ്മദാബാദ് ഇനി മുതല്‍ ‘സ്പോര്‍ട്ട് സിറ്റി ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെടും. 1,32,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...