പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ മൃതദേഹം സംസ്‌കരിച്ചു


വയനാട്ടിലെ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ മൃതദേഹം സംസ്‌കരിച്ചു. പുലര്‍ച്ചെ 5.30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്‌കരിച്ചത്. മൃതദേഹത്തിന് കേരള പൊലീസ് ഗോപാലപുരം വരെ എസ്‌കോര്‍ട് നല്‍കി. തമിഴ്‌നാട് പൊലീസ് അകമ്ബടിയിലാണ് തേനിയിലേക്ക് എത്തിച്ചത്.

വേല്‍മുരുകന്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സഹോദരന്‍ അഡ്വ. മുരുകന്‍ കുറ്റപ്പെടുത്തി. ഏറെ അടുത്ത് നിന്ന് വെടിയുതിര്‍ത്തതിന്റെ പാടുകള്‍ ശരീരത്തിലുണ്ടെന്നും പൊലീസ് മൃതദേഹം പൂര്‍ണമായി കാണിക്കാന്‍ തയാറായില്ലെന്നും മുരുകന്‍ പറഞ്ഞു. വേല്‍മുരുകന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയാണ് സഹോദരന്‍ ആരോപണം ഉയര്‍ത്തിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...