വിടവാങ്ങല്‍ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ കണക്കിന് ‘ശിക്ഷിച്ച്‌’ മുല്ലപ്പള്ളി

തിരുവനന്തപുരം: വിടവാങ്ങല്‍ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ‘തിരഞ്ഞെടുപ്പില്‍ ജയിക്കുമ്ബോള്‍ ആവേശം വാനോളമാകും. തോറ്റാല്‍ പാതാളത്തോളം താഴും. അതാണ് കോണ്‍ഗ്രസ്’ എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. കെ സുധാകരന്റെ സ്ഥാനാരോഹണത്തിനിടെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.

‘വിശാലമായ ചര്‍ച്ചകളിലൂടെയാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ഏറ്റവും പ്രയാസകരമായ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്ന് പോയത്. ആഭ്യന്തര ജനാധിപത്യം പാര്‍ട്ടിയില്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ചായിരുന്നു അധ്യക്ഷനെന്ന നിലയില്‍ പ്രവര്‍ത്തിച്ചത്. സെമി കേഡര്‍ സ്വഭാവത്തിലേക്കെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി ഘടന മാറണമെന്നും’ വിടവാങ്ങല്‍ പ്രസംഗത്തില്‍ മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

‘ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ രാജ്യത്ത് ഏറ്റവും കൂടുതല്‍ എം.പിമാരെ തിരഞ്ഞെടുത്ത സംസ്ഥാനം കേരളം ആണ്. ഒരു വര്‍ഷം കൂടി പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള പണം ബാക്കിയുണ്ട്. ആരുടെ മുന്നിലും കൈനീട്ടേണ്ടി വന്നിട്ടില്ലെന്നും’ മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിയോഗിച്ചതില്‍ കോണ്‍ഗ്രസില്‍ തന്നെ പലര്‍ക്കും അതൃപ്തിയുണ്ടെന്നാണ് സൂചനകള്‍. സുധാകരനൊപ്പം ചേര്‍ന്നവരില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരും ഉണ്ടെന്നാണ് സൂചന.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...