തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുല്ലപ്പളളിയുടെ പരാമര്‍ശത്തിനെതിരേ സോളാര്‍ കേസിലെ പ്രതി നല്കിയ പരാതിയില്‍ തിരുവനന്തപുരം വനിതാ സെല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് മുല്ലപ്പള്ളിക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് സംഘടിപ്പിച്ച വഞ്ചനാ ദിനാചരണ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് വഴിയൊരുക്കിയത്. അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഒരു അഭിസാരികയെ കൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കാന്‍ നോക്കുകയാണെന്ന് മുല്ലപ്പള്ളി പരാമര്‍ശിച്ചു.