മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വീണ്ടും വർധന

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 141.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ ഒരു ഷട്ടർ 10.സെ.മീ തുറന്നിട്ടുണ്ട്. അതേസമയം നീരൊഴുക്ക് കൂടിയതിനെ തുടർന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല.നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2400.08 അടിയാണ്. ചെറുതോണി അണക്കെട്ടിൽ നിന്നും സെക്കൻഡിൽ എൺപതിനായിരം ലിറ്റർ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്.

ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺ​ഗ്രസ്. ഇന്ന് വണ്ടിപ്പെരിയാറിൽ കോൺ​ഗ്രസ് മനുഷ്യച്ചങ്ങല തീർക്കും.മുല്ലപ്പെരിയാറിൽ പുതി ഡാം, കേരളത്തിന് സുരക്ഷ, തമിഴ് നാടിന് ജലം ,എന്ന സന്ദേശവുമായാണ് കോൺഗ്രസിന്റെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്.

ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പതിനൊന്നരക്കാണ് സമരം.വണ്ടിപ്പെരിയാർ മുതൽ വാളാടി വരെ നാല് കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല.കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സമരം ഉദ്ഘാടനം ചെയ്യും

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലേക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ്‌ നൽകും. ഇന്നലെ വൈകീട്ട് ജലനിരപ്പ്‌ 140.50 അടിയിലെത്തിയിരുന്നു.തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത്‌ സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്‌....

‘സഞ്ജുവിനെ കുറിച്ച്‌ സംസാരിക്കണം’; രൂക്ഷമായി പ്രതികരിച്ച്‌ ദിനേശ് കാര്‍ത്തിക്ക്

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. സഞ്ജുവിന് കുറച്ച്‌ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം നല്ല പ്രകടനം...

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...