നിയമസഭാ തെരഞ്ഞെടുപ്പ് ; കൽപ്പറ്റ സീറ്റ് വേണമെന്ന് മുസ്ലിം ലീഗ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ സെറ്റ് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്. ഇത് സംബന്ധിച്ച മണ്ഡലം കമ്മിറ്റി പ്രമേയം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നിലവിൽ എൽഡിഎഫിനോടൊപ്പം ഉള്ള എല്‍ജെഡിയുടെ സിറ്റിങ് സീറ്റാണ് കല്‍പ്പറ്റ. അതുകൊണ്ട് യുഡിഎഫില്‍ വേറെ ആര്‍ക്കും കൽപ്പറ്റ സീറ്റിൽ അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും ലീഗ് വിലയിരുത്തി. ലീഗിന് മത്സരിക്കാന്‍ സീറ്റ് ഇല്ലാത്ത ജില്ല എന്ന നിലയിലും തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം കണക്കിലെടുത്തുമാണ് ലീഗിന്റെ ഈ ആവശ്യം.

കോഴിക്കോട് രണ്ട് സീറ്റുകള്‍ അധികമായി വാങ്ങണമെന്ന് മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. വടകര, പേരാമ്പ്ര, ബേപ്പൂർ സീറ്റുകളില്‍ ഏതെങ്കിലും രണ്ട് സീറ്റുകള്‍ വേണമെന്നാണ് ലീഗിന്റെ നിലപാട്. കഴിഞ്ഞ തവണ മത്സരിച്ച ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം തിരികെ വാങ്ങണമെന്നും സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി എത്തിയ കെപിഎ മജീദിനോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...