സി.എ.എ നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്​ലിം ലീഗ്​ സുപ്രീംകോടതിയി​േലക്ക്​

സി.എ.എ നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മുസ്​ലിം ലീഗ്​ സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്ര വിജ്ഞാപനം ചോദ്യം ചെയ്​താണ്​ മുസ്​ലിംലീഗിന്‍റെ ഹരജി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയില്‍ ലീഗ്​ ഹരജി സമര്‍പ്പിച്ചിരുന്നു. കേസ്​ പരിഗണിക്കുന്നവേളയില്‍ ഇതിന്‍റെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലെന്നും തുടര്‍നടപടി ഉടന്‍ ഉണ്ടാവില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

തുടര്‍ന്ന്​ കേസ്​ പിന്നീട്​ പരിഗണിക്കാന്‍ മാറ്റി. കേന്ദ്രസര്‍ക്കാറിന്‍റെ ഉറപ്പിന്‍മേല്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതി ഇടക്കാല ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നില്ല. കോവിഡ്​ ബാധയെ തുടര്‍ന്ന് കോടതി കേസ്​ പരിഗണിച്ചിരുന്നില്ല. ഇതിനിടെയാണ്​ പൗരത്വനിയമം നടപ്പാക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട്​ പോയത്​.

ഇതുമായി ബന്ധപ്പെട്ട്​ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാണ്​ ​ഹരജിയിലെ പ്രധാന ആവശ്യം. ഹരജി ഇന്ന്​ തന്നെ ഫയല്‍ തന്നെ ചെയ്യുമെന്നാണ്​ സൂചന.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...